അവൻ വന്നാൽ പിന്നെ നിങ്ങൾ രോഹിത്തിനെ മിസ് ചെയ്യില്ല! ഇന്ത്യൻ യുവതാരത്തെ പുകഴ്ത്തി മുൻ താരം

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള സക്വാഡിലും താരത്തെ ഉൾപ്പെടുത്തിയിരുന്നു

ഇന്ത്യൻ യുവ ഓപ്പണിങ് ബാറ്റർ യശസ്വി ജയ്‌സ്വാളിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ജയ്‌സ്വാൾ ഉടനെ തന്നെ എല്ലാ ഫോർമാറ്റിലും സ്ഥിരമാകുമെന്നും അപ്പോൾ രോഹിത് ശർമയെ ആരാധകർ മിസ് ചെയ്യില്ലെന്നും ചോപ്ര പറഞ്ഞു. നിലവിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ജയ്‌സ്വാൾ 175 റൺസ് അടിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള സക്വാഡിലും താരത്തെ ഉൾപ്പെടുത്തിയിരുന്നു.

'ഇനി എത്ര സമയത്തിൽ അവൻ ടീമിലെത്തുമെന്ന് നോക്കിയാൽ മതി എല്ലാ ഫോർമാറ്റിലും യശസ്വി ജയ്സ്വാൾ കളിക്കുന്നത് നിങ്ങൾക്ക് ഉടനെ കാണാൻ സാധിക്കും. അദ്ദേഹം ഇതിനകം ടി20 കളിച്ചിട്ടുണ്ട്, ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ അദ്ദേഹം വളരെ നന്നായി കളിക്കുന്നു. ടി20 ലോകകപ്പ് ടീമിലും അദ്ദേഹം ഭാഗമായിരുന്നു. എന്നാൽ ക്യാപ്റ്റൻസി മത്സരത്തിലുള്ളത് കൊണ്ട് ശുഭ്മാൻ ഗിൽ അവനേക്കാൾ മുന്നിലെത്തി.

ഗിൽ ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമായിരുന്നു എന്നാൽ ജയ്‌സ്വാൾ ഇപ്പോഴും ടീമിൽ ഇല്ല. എന്നാവൽ അവൻ ഉടനെ ടീമിലെത്തും. അഭിഷേക് ശർമയെ ഏകദിനത്തിൽ കളിപ്പിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് രസകരമായ ചർച്ച നടക്കുന്നുണ്ടെങ്കിലും, അവനേക്കാൾ മുമ്പ് ജയ്‌സ്വാളിന് അവസരം ലഭിച്ചേക്കാം. ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവർ ഏകദിനത്തിൽ ഓപ്പണർമാരായാൽ, നിങ്ങൾക്ക് രോഹിതിനെ നഷ്ടമായി എന്ന് തോന്നില്ല,' തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു.

Content Highlights- Akash Chopra praises Jaiswal

To advertise here,contact us