ഭാവി ക്രിക്കറ്റിലെ ഫാബ് ഫോർ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര; ലിസ്റ്റിൽ രണ്ട് ഇന്ത്യക്കാർ

ഭാവിക്രിക്കറ്റിലെ ഗോട്ടുകളെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്ററും കമന്ററേറ്ററുമായ ആകാശ് ചോപ്ര.

ഭാവിക്രിക്കറ്റിലെ ഗോട്ടുകളെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്ററും കമന്ററേറ്ററുമായ ആകാശ് ചോപ്ര. വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത് , ജോ റൂട്ട് , കെയ്ൻ വില്യംസൺ എന്നിവരാണ് നിലവിൽ ക്രിക്കറ്റിലെ ഫാബ് ഫോറുകളായി കണക്കാക്കുന്നത്.

യശസ്വി ജയ്‌സ്വാൾ (ഇന്ത്യ), ശുഭ്മാൻ ഗിൽ (ഇന്ത്യ രച്ചിൻ രവീന്ദ്ര (ന്യൂസിലാൻഡ്), ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്), എന്നിവരാകും ഭാവി ക്രിക്കറ്റിന്റെ ഗോട്ടുകളെന്ന് ആകാശ് ചോപ്ര പറഞ്ഞു.

25 ടെസ്റ്റുകളിൽ നിന്ന് 50 ശരാശരിയിൽ ഏഴ് സെഞ്ച്വറികൾ ഉൾപ്പെടെ 2245 റൺസാണ് ജയ്‌സ്വാൾ നേടിയിട്ടുള്ളത്. 38 മത്സരങ്ങളിൽ നിന്ന് ഒമ്പത് സെഞ്ച്വറികൾ ഉൾപ്പെടെ 2697 റൺസ് നേടിയ താരമാണ് ഗിൽ. . ടെസ്റ്റിൽ 17 മത്സരങ്ങളിൽ നിന്ന് 42 ശരാശരിയിൽ 1224 റൺസ് നേടിയ താരമാണ് രചിൻ രവീന്ദ്ര.

30 ടെസ്റ്റുകളിൽ നിന്ന് 57 എന്ന ശരാശരിയിൽ 2820 റൺസ് നേടിയ താരമാണ് ബ്രൂക്ക്. പത്ത് സെഞ്ച്വറിയും 317 എന്ന ഉയർന്ന സ്കോറും ഉൾപ്പെടെയാണിത്. ഈ നാല് പേരുടെയും പരിമിത ഓവർ ക്രിക്കറ്റിലെ പ്രകടനവും വളരെ മികച്ചതാണ്.

Content Highlights: Aakash Chopra picks future Fab Four; two Indians on the list

To advertise here,contact us