ഫീൽഡ് സെറ്റ് ചെയ്യാൻ മാത്രമല്ല, നന്നായി ഫീൽഡ് ചെയ്യാനുമറിയാം!; ക്യാപ്റ്റന്റെ കിടിലൻ ഡൈവിംഗ് ക്യാച്ച്; VIDEO

വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ ഡൈവിംഗ് ക്യാച്ചുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ.

വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ ഡൈവിംഗ് ക്യാച്ചുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. വിൻഡീസിന്റെ രണ്ടാം ഇന്നിങ്സിലെ ആദ്യ വിക്കറ്റ് നഷ്ടം കൂടിയായിരുന്നു അത്. ഒമ്പതാം ഓവറിലാണ് സംഭവം. മുഹമ്മദ് സിറാജിന്റെ ഷോർട് ഡെലിവറി ടാഗെനറൈൻ ചന്ദർപോൾ ഉയർത്തി അടിച്ചു. മിഡ്-വിക്കറ്റിൽ ഫീൽഡ് ചെയ്യുകയായിരുന്നു ഗിൽ മിഡ്-ഓണിലേക്ക് വേഗത്തിൽ ഓടി വലതുവശത്തേക്ക് ഫുൾ ലെങ്ത് ഡൈവ് ചെയ്തു പന്ത് കൈക്കലാക്കി.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 270 റൺസിന്റെ ഫോളോ ഓൺ വഴങ്ങിയ വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിങ്സിൽ 40 ഓവർ പിന്നിടുമ്പോൾ 138 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. നിലവിൽ 132 റൺസ് പിന്നിലാണ് വിൻഡീസ്.

shubman gill takes such extraordinary catches omfg pic.twitter.com/kGeMCapVnE

നേരത്തെ ഇന്ത്യയുടെ 518നെതിരെ ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 248ന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി ഇടം കയ്യൻ സ്പിന്നർ കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ നിരയിൽ ബാറ്റെടുത്തവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജയ്‌സ്വാള്‍ 22 ഫോറിന്റെ അകമ്പടിയോടെ 175 റൺസ് നേടിയപ്പോൾ ഗിൽ 16 ഫോറും രണ്ട് സിക്‌സറുമടക്കം 129 റൺസുമായി പുറത്താകാതെ നിന്നു. സായ് സുദർശൻ (87), കെഎൽ രാഹുൽ (38), നിതീഷ് കുമാർ റെഡ്ഡി ( 43), ധ്രുവ് ജുറൽ (44) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.

Content Highlights: Shubman Gill takes unbelievable diving catch ; india vs west indies

To advertise here,contact us