കുൽദീപിന് അഞ്ച് വിക്കറ്റ്; വിൻഡീസ് ഓളൗട്ട്; ഇന്ത്യക്ക് കൂറ്റൻ ലീഡ്

വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ ഫോളോ ഓണിന് അയച്ചു

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. ഇന്ത്യയുടെ 518നെതിരെ ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 248ന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി ഇടം കയ്യൻ സ്പിന്നർ കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് നേടി. ഇന്ത്യക്ക് 270 റൺസിന്റെ ഒന്നാം ഇന്നിങ് ലീഡുണ്ട്. വാലറ്റത്തെ ചെറുത്ത് നിൽപ്പാണ് വിൻഡീസിനെ 200 കടത്തിയത്.

ഷായ് ഹോപ്പ് ( 36), ടെവിൻ ഇമ്ലാച്ച്(21) , ജസ്റ്റിൻ ഗ്രീവ്‌സ് (17) ജയ്ഡൻ സീൽസ് (13) എന്നിവരെയാണ് കുൽദീപ് ഇന്ന് പുറത്താക്കിയത്. ഇന്നലെ 41 റൺസ് നേടി ടോപ് സ്‌കോററായ അലിക്ക് അതാനാസെയെ കുൽദീപ് പുറഞ്ഞയച്ചിരുന്നു.

താരത്തിന്റെ ടെസ്റ്റ് കരിയറിലെ അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടമാണ് ഇത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് സിറാജും ജസപ്രീത് ബുംറയും ഓരോ വിക്കറ്റ് വിക്കറ്റ് വീതം സ്വന്തമാക്കി. വിൻഡീസിനായി 41 റൺസ് നേടി അലിക്ക് അതാനാസെയാണ് ടോപ് സ്‌കോററായത്. ഷായ് ഹോപ്പ് 36ും ടാഗ്നരെയൻ ചന്ദ്രപോൾ 34 റൺസും നേടി.

വാലറ്റത്ത് ആൻഡേഴ്‌സൺ ഫിലിപ്പ് (24), കാരി പിയറി (23) ജെയ്ഡൻ സീലസ് (13) എന്നിവർ ചെറുത്ത് നിന്നു. അതേസമയം ഫോളോ ഓണിനായി വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് ആരംഭിച്ചു.

Content Highlights- India Imposed Follow On West indies in second test

To advertise here,contact us