ഇമാം ഉള്‍ ഹഖും ഷാൻ മസൂദും തിളങ്ങി; ബാബർ അസം നിരാശപ്പെടുത്തി; പ്രോട്ടീസിനെതിരെ പാകിസ്താൻ മികച്ച നിലയിൽ

50 ഓവർ പിന്നിട്ടപ്പോൾ 313 റൺസിന് അഞ്ചുവിക്കറ്റ് എന്ന നിലയിലാണ് പാകിസ്താൻ.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം പാകിസ്താൻ മികച്ച നിലയില്‍. 90 ഓവർ പിന്നിട്ടപ്പോൾ 313 റൺസിന് അഞ്ചുവിക്കറ്റ് എന്ന നിലയിലാണ് പാകിസ്താൻ.

ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന് വേണ്ടി ഇമാം ഉള്‍ ഹഖ് (93), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (76) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ബാബര്‍ അസം (23) നിരാശപ്പെടുത്തി.

ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മുഹമ്മദ് റിസ്വാന്‍ (62), സല്‍മാന്‍ അഗ (52) എന്നിവരാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെനുരാന്‍ മുത്തുസാമി രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണിത്.

Content Highlights: Imam-ul-Haq and Shan Masood shined; Babar Azam disappointed

To advertise here,contact us