കൂറ്റൻ വിജയ ലക്ഷ്യം ഭേദിച്ച് ഓസീസ്; വനിതാ ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോൽവി

വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് ഓസ്‌ട്രേലിയ.

വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് ഓസ്‌ട്രേലിയ. ഇന്ത്യ ഉയർത്തിയ 331 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആറ് പന്തുകൾ ബാക്കിനിൽക്കെ ഓസീസ് മറികടന്നു.

അലീസ ഹീലിയുടെ സെഞ്ച്വറിയാണ് ഓസീസിനെ രക്ഷിച്ചത്. 107 പന്തിൽ മൂന്ന് സിക്‌സും 21 ഫോറുകളും അടക്കം 142 റൺസാണ് ഹീലി നേടിയത്. എല്ലിസ് പെറി 47 റൺസ് നേടി പുറത്താകാതെ നിന്നു. ആഷ്‌ലി ഗാർഡ്നർ (45), ഫോബ് ലിച്ച്ഫീല്‍ഡ് (40) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് സ്മൃതി മന്ദാന (66 പന്തില്‍ 80), പ്രതിക റാവല്‍ (96 പന്തില്‍ 75) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 48.5 ഓവറില്‍ ഇന്ത്യ എല്ലാവരും പുറത്താവുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി അന്നാബെല്‍ സതര്‍ലാന്റ് അഞ്ച് വിക്കറ്റ് വീഴ്ത്തി. സോഫി മൊളിനെക്‌സിന് മൂന്ന് വിക്കറ്റുണ്ട്. നേരത്തെ സൗത്ത് ആഫ്രിക്കയോട് തോറ്റ ഇന്ത്യ ഓസീസിനോടും തോറ്റതോടെ ടൂർണമെന്റിൽ നില പരുങ്ങലിലായിട്ടുണ്ട്.

Content Highlights:Australia beats India in cricket women world cup

To advertise here,contact us