വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റിൽ സെഞ്ച്വറി തികച്ച് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. 177ാം പന്തിലാണ് താരം സെഞ്ച്വറിയടിച്ചത്. താരത്തിന്റെ 10ാം ടെസ്റ്റ് ശതകത്തിനാണ് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം സാക്ഷിയായത്. ക്യാപ്റ്റനായതിന് ശേഷം ഏഴ് ടെസ്റ്റിൽ നിന്നും അഞ്ച് സെഞ്ച്വറിയും താരം തികച്ചു.
അതേസമയം വിൻഡീസിനെതിരെ ഇന്ത്യ 518 റണ്സില് ഡിക്ലെയര്ർ ചെയ്തു. 44 റൺസുമായി ധ്രുവ് ജൂറെല് പുറത്തായതിന് ശേഷമാണ് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. 196 പന്തിൽ നിന്നും 16 ഫോറും രണ്ട് സിക്സറുമായി 129 റൺസ് നേടിയാണ് ഗിൽ പുറത്താകാതെ നിന്നത്. വെസ്റ്റ് ഇൻഡീസിനായി ജോമല് വാരിക്കൻ മൂന്ന് വിക്കറ്റ് നേടി. ക്യാപ്റ്റൻ റോസ്റ്റണ് ചേസ് ഒരു വിക്കറ്റ് നേടി.
നേരത്തെ യശസ്വി ജയ്സ്വാൾ 175 റൺസ് നേടിയിരുന്നു. മികച്ച ഫോമിലുണ്ടായിരുന്ന താരം റണ്ണൗട്ടായി മടങ്ങുകയായിരുന്നു. നിതീഷ് കുമാർ റെഡ്ഡി 43 റൺസ് നേടി. ഇന്നലെ സായ് സുദർശൻ (87), കെഎൽ രാഹുൽ (38) എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്്ടമായിരുന്നു.
Content Highlights- Shubman Gill yet another century