ഇന്ത്യ-വിൻഡീസ് ടെസ്റ്റ് മാച്ച് കാണാൻ ആളില്ല; രോഹിത് പരിശീലിക്കുന്ന ഗ്രൗണ്ടിൽ ആരാധകരുടെ തിക്കും തിരക്കും

മുംബൈ ശിവാജി പാർക്കിൽ പരിശീലനം നടത്തുന്ന രോഹിത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് പരമ്പര ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ടെസ്റ്റിലേത് പോലെ രണ്ടാം ടെസ്റ്റിൽ ഗ്യാലറി കാലിയാണ്.

ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 140 റൺസിനുമാണ് ജയിച്ചത്. രണ്ടാം ടെസ്റ്റിലും ഏകപക്ഷീയയാണ് കളി നീങ്ങുന്നത്. അതുകൊണ്ട് തന്നെ ഓസീസിനെതിരെ ബോർഡർ ഗവാസ്കർ ട്രോഫിയിലും ഇംഗ്ലണ്ടിനെതിരെ ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിലും കളത്തിനും കളത്തിന് പുറത്തും കണ്ട വെറും വാശിയും വിൻഡീസിനെതിരെ കാണാനായില്ല.

അതേ സമയം ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ പരിശീലന ഗ്രൗണ്ടിൽ ആളുകളുടെ തിക്കും തിരക്കുമാണ്. ക്യാപ്റ്റൻ സ്ഥാനം നഷ്ടമായെങ്കിലും ഒക്ടോബർ 19ന് ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച രോഹിത്, നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ ചാംപ്യൻസ് ട്രോഫിക്കു ശേഷം ഇതുവരെ ഒരു മത്സരവും കളിക്കാത്ത രോഹിത്, കഠിനപരിശീലനത്തിലാണ്. മുംബൈ ശിവാജി പാർക്കിൽ പരിശീലനം നടത്തുന്ന രോഹിത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഒട്ടേറെ ആരാധകരാണ് രോഹിത്തിനെ കാണാൻ ഇവിടേയ്ക്ക് എത്തിയത്. പരിശീലനത്തിനിടെ സിക്സറുകൾ അടിക്കുമ്പോൾ ‘ഹിറ്റ്മാൻ’ എന്ന് ആരാധകർ ആർപ്പുവിളിച്ചു. പരിശീലനത്തിനു ശേഷം പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ രോഹിത്തിനെ കാണാൻ ആരാധകരുടെ തിക്കും തിരക്കുമായിരുന്നു.

Content Highlights: no audience forIndia-West Indies Test match ; Fans full ground in rohit ground

To advertise here,contact us