ഇന്ത്യന് ക്രിക്കറ്റ് താരം ഹാര്ദിക് പാണ്ഡ്യയും സെര്ബിയന് മോഡലും നടിയുമായ നടാഷാ സ്റ്റാന്കോവിച്ചും വിവാഹമോചിതരായത് കഴിഞ്ഞവര്ഷമായിരുന്നു. ഇതിനുശേഷം ഹാര്ദികിന്റെ പ്രണയത്തെ കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല് അതെല്ലാം കേവലം റൂമറുകൾ മാത്രമായിരുന്നു.
മോഡലായ മഹികാ ശര്മയുടെ പേരാണ് ഹാര്ദികിനൊപ്പം ഏറ്റവും കൂടുതലായി കേട്ടത്. ഇരുവരും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളാണ് മഹിക-ഹാര്ദിക് പ്രണയത്തിന് അടിസ്ഥാനമായി സോഷ്യല് മീഡിയ കണ്ടെത്തിയത്. ദുബായില് നടന്ന ഏഷ്യാകപ്പിലെ ഇന്ത്യാ-പാകിസ്താന് മത്സരം കാണാനും മഹിക ഗാലറിയില് ഉണ്ടായിരുന്നു. കൂടാതെ ഇരുവരും ഇന്സ്റ്റഗ്രാമില് പരസ്പരം ഫോളോ ചെയ്യുന്നതിന്റെ സ്ക്രീന്ഷോട്ടുകളും സോഷ്യല് മീഡിയയില് വൈറലായിരുന്നു.
ഇരുവരും തമ്മില് പ്രണയത്തിലാണെന്ന് ഏറെക്കുറെ സ്ഥിരീകരിക്കാവുന്ന തരത്തിലുള്ള വാര്ത്തകളാണ് ഇപ്പോള് പുറത്തുവരുന്നത്. മുംബൈ വിമാനത്താവളത്തില് മഹികയും ഹാര്ദികും ഒന്നിച്ചെത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെള്ളിയാഴ്ച അതിരാവിലെയാണ് ഇരുവരും ഒരേ കാറില് എത്തിയത്.
മഹികയ്ക്കൊപ്പമുള്ള ചിത്രങ്ങള് ഹാര്ദിക് പാണ്ഡ്യ ഇന്സ്റ്റഗ്രാമില് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മാലദ്വീപില് നിന്നുള്ള ചിത്രങ്ങളാണ് ഹാര്ദിക് ഇന്സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ഹാര്ദിക് മഹികയുടെ തോളിലൂടെ കൈയിട്ട് ചേര്ത്ത് പിടിച്ചുകൊണ്ട് കടലിലേക്ക് നോക്കിനില്ക്കുന്ന ചിത്രമാണ് ഇതിലൊന്ന്.
മോഡലും അഭിനേത്രിയുമാണ് 24-കാരിയായ മഹികാ ശര്മ. 'ഇന്റു ദി ഡസ്ക്', വിവേക് ഒബ്റോയ് നായകനായ 'പിഎം നരേന്ദ്ര മോദി' എന്നി ചിത്രങ്ങളില് അഭിനയിച്ച മഹിക തനിഷ്ക്, വിവോ, യൂനിക്ലോ തുടങ്ങിയ പ്രമുഖ ബ്രാന്ഡുകളുടെ മോഡലാണ്.
ന്യൂഡല്ഹിയിലെ നേവി ചില്ഡ്രന് സ്കൂളിലാണ് മഹിക പഠിച്ചത്. ഗുജറാത്തിലെ പണ്ഡിറ്റ് ദീന്ദയാല് പെട്രോളിയം യൂണിവേഴ്സിറ്റിയില് നിന്ന് ഇക്കണോമിക്സ് ആന്ഡ് ഫിനാന്സില് ബിരുദം നേടിയ മഹീക, യുഎസിലെ മേരിലാന്ഡില് നിന്ന് കമ്മ്യൂണിറ്റി സൈക്കോളജിയിലും പഠനം പൂര്ത്തിയാക്കിയിട്ടുണ്ട്. എല്ലെ, ഗ്രാസിയ തുടങ്ങിയ പ്രമുഖ മാഗസിനുകളുടെ കവറില് പ്രത്യക്ഷപ്പെട്ട മഹിക മോഡല് ഓഫ് ദി ഇയര് പുരസ്കാരവും നേടിയിട്ടുണ്ട്.
Content Highlights: Hardik Pandya's Rumoured Girlfriend Mahieka Sharma