ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ; കോഹ്‌ലിയെ വെട്ടി ഗിൽ

ഒരുപിടി റെക്കോർഡാണ് ഗിൽ തന്റെ പേരിൽ കുറിച്ചത്

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സെഞ്ച്വറി തികച്ചിരുന്നു. ഇതോടെ ഒരുപിടി റെക്കോർഡാണ് ഗിൽ തന്റെ പേരിൽ കുറിച്ചത്. ഈ വർഷത്തെ അഞ്ചാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് അദ്ദേഹം സ്വന്തമാക്കിയത്.

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡ് തകർത്തു. ഡബ്ല്യുടിസിയിൽ 39 മത്സരങ്ങൾ കളിച്ച ഗിൽ 42.41 ശരാശരിയിൽ 2,757 റൺസ് നേടിയിട്ടുണ്ട്. ഡബ്ല്യുടിസിയിൽ ഇതുവരെയുള്ള താരത്തിന്റെ ഉയർന്ന സ്കോർ 269 ആണ്. 9 സെഞ്ച്വറികളും 9 അർദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്.

അടുത്തിടെ ടെസ്റ്റിൽ നിന്നും വിരമിച്ച കോഹ്‌ലി 46 മത്സരങ്ങൾ കളിക്കുകയും 35.36 ശരാശരിയിൽ 2,617 റൺസ് നേടുകയും ചെയ്തു, ഉയർന്ന സ്കോർ 254 നോട്ടൗട്ട് ആണ്. ഇത് കൂടാതെ നിരവധി റെക്കോർഡുകളും താരം തകർത്തു.

വിൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനവും മുൻ തൂക്കം ഇന്ത്യയ്ക്കാണ്. അഞ്ചുവിക്കറ്റിന് 518 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യയുടെ കൂറ്റൻ ടോട്ടൽ പിന്തുടർന്ന വിൻഡീസ് രണ്ടാം ദിനം കളി നിർത്തുമ്പോൾ 140 റൺസിന് നാല് എന്ന നിലയിലാണ്.

Content Highlights: Gill overtakes Kohli to become India's top run-scorer in World Test Championship

To advertise here,contact us