പന്തിന് കടുംവെട്ട്! റൺവേട്ടക്കാരുടെ ഈ ലിസ്റ്റിൽ ഒന്നാമനായി ഗിൽ

നിലവിൽ വെസ്റ്റ് ഇന്ഡഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ അർധസെഞ്ച്വറിയും കടന്ന് ബാറ്റ് വീശുകയാണ് താരം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി നായകൻ ശുഭ്മാൻ ഗിൽ. പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ മറികടന്നാണ് ഗിൽ ഒന്നാം സ്ഥാനത്തെത്തിയത്. നിലവിൽ വെസ്റ്റ് ഇന്ഡഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ അർധസെഞ്ച്വറിയും കടന്ന് ബാറ്റ് വീശുകയാണ് താരം.

ഇന്ത്യക്കായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ 67 ഇന്നിങ്‌സിൽ നിന്നും 2731 റൺസാണ് പന്ത് നേടിയിരുന്നത്. എന്നാൽ 71 ഇന്നിങ്‌സ് ബാറ്റ് ചെയ്ത ഗിൽ ഇത് മറികടന്നിരിക്കുകയാണ്. 2716 റൺസുമായി രോഹിത് ശർമ മൂന്നാമതും 2617 റൺസുമായി വിരാട് കോഹ്ലി നാലാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. അഞ്ചാം സ്ഥാനത്ത് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ആറാം സ്ഥാനത്ത് യുവതാരം യശസ്വി ജയ്‌സ്വാളുമാണുള്ളത്.

അതേസമയം വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ സ്‌കോർ 400 കഴിഞ്ഞു. 74 റൺസുമായി ഗില്ലും റൺസുമായി 6 ധ്രുവ് ജൂറലുമാണ് ക്രീസൽ. യശസ്വി ജയ്‌സ്വാൾ 175 റൺസ് നേടി റണ്ണൗട്ടായി മടങ്ങിയപ്പോൾ നിതീഷ് കുമാർ റെഡ്ഡി 43 റൺസ് സ്വന്തമാക്കി. ഒന്നാം ദിനം കെഎൽ രാഹുലിനെയും സായ് സുദർശനെയും ഇന്ത്യക്ക് നഷ്ടമായിരുന്നു.

Content Highlights- Gill became Most Run Scorer for India in WTC

To advertise here,contact us