വനിതാ ലോകകപ്പിൽ മൂന്നാം ജയം നേടി ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

വനിതാ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോടുള്ള മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അമന്‍ജോത് കൗര്‍ ടീമില്‍ തിരിച്ചെത്തി. രേണുക സിംഗാണ് പുറത്തായത്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ആദ്യ മത്സരത്തിൽ ശ്രീലങ്കയെയും രണ്ടാം മത്സരത്തിൽ പാകിസ്താനെയുമാണ് ഇന്ത്യ തോൽപ്പിച്ചത്.

ദക്ഷിണാഫ്രിക്ക ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റു. പിന്നാലെ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: പ്രതിക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, സ്‌നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.

ദക്ഷിണാഫ്രിക്ക: ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), ടാസ്മിന്‍ ബ്രിട്ട്സ്, സുനെ ലൂസ്, മരിസാനെ കാപ്പ്, അനെകെ ബോഷ്, സിനാലോ ജഫ്ത (വിക്കറ്റ് കീപ്പര്‍), ക്ലോ ട്രയോണ്‍, നദീന്‍ ഡി ക്ലര്‍ക്ക്, അയബോംഗ ഖാക്ക, തുമി സെഖുഖുനെ, നോങ്കുലുലെക്കോ മ്ലാബ.

Content Highlights: India wins third in Women's World Cup; will bat first against South Africa

To advertise here,contact us