ഏകദിനത്തിന് പിന്നാലെ ഓസീസിനെതിരെ ടെസ്റ്റ് പരമ്പരയും തൂത്തുവാരി ഇന്ത്യൻ അണ്ടർ 19 ടീം. രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ഗംഭീര ജയമാണ് നേടിയത്, ഓസീസ് കൗമാരക്കാർ മുന്നോട്ടുവെച്ച 84 റൺസിന്റെ രണ്ടാം ഇന്നിങ്സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഇന്ത്യ ആദ്യ ഇന്നിങ്സിൽ 34 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു. ഓസീസ് ആദ്യ ഇന്നിങ്സിൽ 135 റൺസും രണ്ടാം ഇന്നിഗ്നസിൽ 116 റൺസുമാണ് നേടിയത്. ഇന്ത്യ ആദ്യ ഇന്നിങ്സിൽ 171 റൺസും രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യമായ 84 റൺസും നേടിയെടുത്തു.
രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ അണ്ടർ 19 ഇന്നിംഗ്സിനും 58 റൺസിനും ജയിച്ചിരുന്നു. നേരത്തെ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരിയ ഇന്ത്യൻ യുവനിരക്ക് ഈ ടെസ്റ്റ് കൂടി ജയിച്ചതോടെ സമ്പൂർണ വിജയമായി.
Content Highlights:india under 19 team beat australia under 19 in youth test