ഇന്ത്യയുടെ മുന് ഓപ്പണര് ശിഖര് ധവാനെ ബോക്സിങ് റിങ്ങില് നേരിടണമെന്ന് പാകിസ്താന് സ്പിന്നര് അബ്രാര് അഹമ്മദ്. ഒരു പാകിസ്താനി യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില് സംസാരിക്കവെയാണ് അബ്രാര് വെല്ലുവിളിച്ചത്. ഏത് ക്രിക്കറ്റ് താരത്തെയാണ് ബോക്സിങ് റിങ്ങില് നേരിടാന് ആഗ്രഹിക്കുന്നതെന്ന് അവതാരിക ചോദിക്കുമ്പോള് ഒരുമടിയും കൂടാതെ ശിഖര് ധവാന് എന്നാണ് അബ്രാര് മറുപടി പറയുന്നത്.
ഏറ്റവും ദേഷ്യം പിടിപ്പിക്കുന്ന, ബോക്സിങ് റിങ്ങില് നേരിട്ട് ഏറ്റുമുട്ടണം എന്ന് ആഗ്രഹിക്കുന്നത് ആരെയാണ് എന്നായിരുന്നു അബ്രാറിനോടുള്ള ചോദ്യം. ശിഖര് ധവാനെ ബോക്സിങ് റിങ്ങില് മുന്നില് കിട്ടണം എന്നായിരുന്നു അബ്രാറിന്റെ മറുപടി. ഇതിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലാണ്.
Abrar Ahmed had challenged Shikhar Dhawan to a BOXING match 🥊😂 pic.twitter.com/GjugKwpmYK
ഏഷ്യ കപ്പില് ഇന്ത്യയ്ക്കെതിരായ മത്സരങ്ങളിലടക്കം പ്രകോപനകരമായ ആംഗ്യം കാണിച്ച് വിവാദങ്ങളുണ്ടാക്കിയ താരമാണ് അബ്രാര്. അബ്രാറിന്റെ വീഡിയോ വൈറലായെങ്കിലും ശിഖര് ധവാന് ഇതുവരെ പ്രതിരിച്ചിട്ടില്ല. പഹല്ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് ലെജന്ഡ്സ് ക്രിക്കറ്റ് ലീഗില് പാകിസ്താനെതിരെ കളിക്കില്ലെന്ന് ആദ്യം നിലപാടെടുത്തത് ശിഖര് ധവാനായിരുന്നു.
Content Highlights: 'I Want To Fight Shikhar Dhawan In The Ring!’, says Pakistan's Abrar Ahmed