ഷമിക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവുമോ? നിർണായക പ്രതികരണവുമായി BCCI ഉദ്യോഗസ്ഥന്‍, റിപ്പോര്‍ട്ട്‌

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ടീമില്‍ നിന്നും ഷമി ഒഴിവാക്കപ്പെട്ടിരുന്നു

ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവാണ് ഇപ്പോൾ ചർച്ചയാവുന്നത്. എന്നാൽ അതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ക്രിക്കറ്റിലെ ഷമിയുടെ സമീപകാല പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ താരത്തെ പൂര്‍ണമായും തഴയാനാണ് സാധ്യത. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ടീമില്‍ നിന്നും ഷമി ഒഴിവാക്കപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ നിന്ന് ഷമിയെ ബിസിസിഐ തഴഞ്ഞതോടെ ഇന്ത്യൻ ടീമിലേക്ക് ബിസിസിഐ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ തിരിച്ചുവിളിക്കാൻ സാധ്യതയില്ലെന്നാണ് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ ഷമിയുടെ സമീപകാല പ്രകടനങ്ങൾ മികച്ചതല്ലെന്നും 35കാരനായ പേസർ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വളരെ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

'ഷമിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക വളരെ ബുദ്ധിമുട്ടാണ്. ദുലീപ് ട്രോഫിയിലും താരത്തിന്റെ മികച്ച പ്രകടനം ഉണ്ടായില്ല. പേസിനെ പ്രായം ബാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ തുടരാന്‍ ഷമിക്ക് ഇനിയും ധാരാളം ആഭ്യന്തര മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്,' ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

2025 മാർച്ചിൽ ചാമ്പ്യൻസ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യയുടെ കുപ്പായത്തിൽ കളത്തിലിറങ്ങിയത്. പരിക്കിനെ തുടർന്ന് വെറ്ററൻ പേസർ ആഭ്യന്തര ക്രിക്കറ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. പക്ഷേ നിരാശാജനകമായ പ്രകടനം സെലക്ടര്‍മാര്‍ക്ക് ഷമി നല്ലൊരു ഓപ്ഷനായി കാണക്കാക്കുന്നില്ല.

Content Highlights: BCCI official lays it bare for Mohammed Shami after Ajit Agarkar stays silent on India return

To advertise here,contact us