മലയാളി താരം കരുൺ നായർ രഞ്ജി ട്രോഫി കർണാടക ടീമിൽ. നീണ്ട പത്ത് വർഷക്കാലം കർണാടകയുടെ താരമായിരുന്ന കരുണിനെ 2023ൽ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.
പിന്നാലെ വിദർഭ ടീമിലേക്കു മാറിയ മുപ്പത്തിമൂന്നുകാരൻ വലംകൈ ബാറ്റർ കഴിഞ്ഞ വർഷം വിദർഭയെ രഞ്ജി ചാംപ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പിന്നാലെ ദേശീയ ടീമിലും കരുൺ തിരിച്ചെത്തിയിരുന്നു.
എന്നാൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ മോശം പ്രകടനം മൂലം വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ വീണ്ടും അവസരം നഷ്ടമായി. 15ന് സൗരാഷ്ട്രയ്ക്കെതിരെ രാജ്കോട്ടിലാണ് കർണാടകയുടെ ആദ്യ മത്സരം.
Content Highlights- Karun Nair joins Karnataka team after leaving Vidarbha