വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ടീമിന് വിരുന്നൊരുക്കി ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ. ഡെൽഹിയിലെ വസതിയിലാണ് താരം ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി വിരുന്നൊരുക്കിയത്. ബുധനാഴ്ച്ചയാണ് ഗംഭീർ ടീമംഗങ്ങൾക്ക് വിരുന്ന് ഒരുക്കുന്നത്. എന്നാൽ മഴക്ക് സാധ്യതയുള്ളതിനാൽ അത് ഒഴിവാകാനും സാധ്യതയുണ്ടെന്നും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ രോഹിത് ശർമയെ പുറത്താക്കിയതിന്റെ ആഘോഷമാണ് ഗംഭീർ നടത്തുന്നതെന്നാണ് ആരാധകർ കുറിക്കുന്നത്. ചാമ്പ്യൻസ് ട്രോഫി ജയവും, ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പര സമനിലയും, ഏഷ്യാ കപ്പ് വിജയം എന്നിവക്ക് ശേഷം ആദ്യമായാണ് ഗംഭീർ ഇന്ത്യൻ സ്ക്വാഡിന് വിരുന്നൊരുക്കുന്നത്. എന്നാൽ ഇതിലും ഗംഭീറിനെ കളിയാക്കുകയാണ് ആരാധകർ.
Head coach Gautam Gambhir to host the Indian Team for dinner before the start of 2nd test vs West Indies. #TeamIndia
ഓസ്ട്രേലിയക്കെതിരെയുള്ള വൈറ്റ് ബോൾ ക്രിക്കറ്റ് പരമ്പരക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ ഏകദിന നായകസ്ഥാനത്ത് നിന്നും രോഹിത് ശർമയെ മാറ്റി ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തിരുന്നു.
Content Highlights- Fans Trolls Gautam Gambhir after he decides to treat Indian Team