'ദക്ഷിണാഫ്രിക്കയിൽ ലോകകപ്പ് വിജയിക്കാൻ തയ്യാറാകും'; ക്യാപ്റ്റനായതിന് ശേഷം ഗില്ലിന്റ ആദ്യ പ്രതികരണം

രോഹിത് ശർമയെ മാറ്റിയാണ് ഇന്ത്യയുടെ നായകനായി ഗില്ലിനെ തിരഞ്ഞെടുത്തത്

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഏകദിന ടീമിന്റെ നായകനായി ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തത്. രോഹിത് ശർമയെ മാറ്റിയാണ് ഇന്ത്യയുടെ നായകനായി ഗില്ലിനെ തിരഞ്ഞെടുത്തത്. താരത്തെ ക്യാപ്റ്റനാക്കിയതിൽ ഒരുപാട് വിമർശനങ്ങൾ ബിസിസിഐക്കെതിരെയുണ്ട്. എന്നാൽ ക്യാപ്റ്റൻ ആയതിന് ശേഷം ആദ്യമായി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പ് വിജയിക്കാനാണ് അൾട്ടിമേറ്റ് ലക്ഷ്യമെന്ന് ഗിൽ പറഞ്ഞു. 20 ഏകദിനം അതിന് മുമ്പ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 'എനിക്ക് തോനുന്നും, ലോകകപ്പിന് മുമ്പ് ഞങ്ങൾക്ക് 20 ഏകദിന മത്സരങ്ങളുണ്ട്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പ് വിജയിക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. കളിക്കുന്ന എല്ലാ കളിക്കാരും, എല്ലാ കളിയിലും മികച്ചത് തന്നെ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ലോകകപ്പിന് മുനപ് ഞങ്ങൾക്ക് മികച്ച സീസണുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ദക്ഷിണാഫ്രിക്കയിലേക്ക് എത്തുമ്പോൾ ആ ലോകകപ്പ് കളിക്കാനും വിജയിക്കാനും ഞങ്ങൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു,' ഗിൽ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ നേരത്തെ നായകനായ ഗിൽ ഏകദിനത്തിലും നായകനായുള്ള അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്.

ഏകദിന ടീം- രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ) , ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, കെഎൽ രാഹുൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജൂറലും, യശ്വസ്വ ജയ്സ്വാൾ.

ടി-20 ടീം- സൂര്യകുമാർ യാദവ് ( ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ, റിങ്ക സിങ്, വാഷിങ്ടൺ സുന്ദർ.

Content Highlights- Shubman Gill Says He Want to win 2027 Worlcup

To advertise here,contact us