ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി മലയാളി താരം സഞ്ജു സാംസൺ. ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഏറെ ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. ഇ പി എൽ കൂടുതൽ ജനപ്രീതിയുള്ളതാക്കാനും പ്രവർത്തനങ്ങൾ സജീവമാക്കാനുമാണ് സഞ്ജുവിനെ ഈ റോൾ ഏൽപ്പിച്ചതെന്ന് പ്രീമിയർ ലീഗ് വാര്ത്താക്കുറിപ്പില് വ്യക്തമാക്കി.
പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി, മുംബൈയിൽ നടന്ന പ്രീമിയർ ലീഗ് ആരാധക കൂട്ടായ്മയിൽ സാംസൺ മുൻ ഇംഗ്ലണ്ട് താരവും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന മൈക്കൽ ഓവനും സംവദിച്ചു. താൻ ലിവർപൂളിന്റെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ സഞ്ജു സാംസൺ ക്ലബ്ബിനോടുള്ള തന്റെ ആരാധന പങ്കുവെക്കുകയും ഫുട്ബോളുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ) പ്രമുഖ ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ബ്രാൻഡ് അംബാസഡർ കൂടിയായിരുന്നു സഞ്ജു സാംസൺ. സൂപ്പർ ലീഗ് കേരളയുടെ ഭാഗമായും പ്രവർത്തിക്കുന്നുണ്ട്.
Content Highlights: Sanju Samson Appointed As Official Ambassador Of The Premier League In India