വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യാ-പാകിസ്താൻ പോരാട്ടത്തില് റണ് ഔട്ട് വിവാദം. പാക് ഓപ്പണര് മുനീബ അലിയെ ദീപ്തി ശര്മ റണ് ഔട്ടാക്കിയതാണ് വിവാദമായത്. ക്രാന്തി ഗൗഡ് എറിഞ്ഞ നാലാം ഓവറിലായിരുന്നു സംഭവം.
ക്രാന്തി ഗൗഡ് എറിഞ്ഞ ആ ഓവറിലെ അവസാന പന്ത് മുനീബ അലിയുടെ പാഡിലാണ് തട്ടിയത്. ഇന്ത്യൻ താരങ്ങൾ എല്ബിഡബ്ല്യു അപ്പീല് ചെയ്തെങ്കിലും അമ്പയര് ഇത് നിരസിച്ചു.
എന്നാല് ഇതിനിടെ ഇന്ത്യയുടെ അപ്പീലില് അമ്പയറുടെ പ്രതികരണം നോക്കി ക്രീസില് നിന്നിറങ്ങി നില്ക്കുകയായിരുന്നു പാക് താരം. ബാറ്റ് ക്രീസില് കുത്തിയിരുന്നെങ്കിലും അലക്ഷ്യമായി ബാറ്റ് ഉയര്ത്തിയ നിമിഷം നോക്കി ദീപ്തി ശര്മ സ്റ്റംപിലേക്ക് എറിഞ്ഞു. ആ ത്രോ ബെയ്ൽസ് ഇളക്കുകയും ചെയ്തു.
Muneeba Ali was initially given not out because she had placed her bat behind the crease but after some time, the umpire gave her out.#PakistanCricket #pakvsind pic.twitter.com/aiZNphdAbS
ഇതോടെ ഇന്ത്യ റണ്ണൗട്ടിനായി അപ്പീല് ചെയ്തു. റീപ്ലേകളില് ദീപ്തി ശര്മയുടെ ത്രോ ബെയ്ല്സിളക്കുമ്പോള് മുനീബയുടെ ബാറ്റ് വായുവിലാണെന്ന് വ്യക്തമാതോടെ അമ്പയര് റൺ ഔട്ട് വിധിച്ചു. പാകിസ്താൻ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല.
Can anyone explain -How Shanaka was not out . 🤔#INDvsSL pic.twitter.com/3o3e5b8clr
ഏഷ്യാ കപ്പില് ശ്രീലങ്കക്കെതിരായ മത്സരത്തില് അര്ഷ്ദീപ് സിംഗിന്റെ പന്തില് സമാനമായ സംഭവം ഉണ്ടായിരുന്നു. ഡെലിവെറിക്ക് ശേഷം പന്ത് വിട്ടോടിയ ദാസുന് ഷനകയെ സഞ്ജു സാംസണ് സമാനമായ രീതിയില് റണ് ഔട്ടാക്കി. എന്നാല് അര്ഷ്ദീപ് സിംഗ് ഇതിന് മുമ്പ് തന്നെ ക്യാച്ചിനായി അപ്പീല് ചെയ്തിരുന്നു.
അമ്പയര് അത് ഔട്ട് വിധിക്കുകയും ചെയ്തതതിനാല് സഞ്ജുവിന്റെ റണ് ഔട്ട് കണക്കിലെടുത്തില്ല.
ക്യാച്ച് ഔട്ട് അല്ലെന്ന് റീപ്ലേകളില് വ്യക്തമായി. ഇതോടെ അമ്പയര് ഔട്ട് വിളിച്ചപ്പോള് തന്നെ പന്ത് ഡെഡ് ആയി കണക്കാക്കണമെന്ന നിയമത്തിൽ സഞ്ജുവിന്റെ റൺ ഔട്ട് പരിഗണിച്ചതുമില്ല.
Content Highlights: muneeba run out controvisory and sanju samson shanka run out