ഓസ്ട്രേലിയ ഏയ്ക്കെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യക്ക്. അവസാന മത്സരത്തിൽ ജയിച്ചതോടെയാണ് ശ്രേയസ് അയ്യരും കൂട്ടരും പരമ്പര സ്വന്തമാക്കിയത്. അവസാന മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 317 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 46 ഓവറിൽ മറികടന്നു.
68 പന്തിൽ 102 റൺസ് നേടിയ പ്രഭ്സിമ്രാൻ സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്കോററായക്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (62), റിയാൻ പരാഗ് (62) എന്നിവരും മികച്ച് നിന്നുയ. ഓസീസിന് വേണ്ടി തൻവീർ സംഗ, ടോഡ് മർഫി എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി.
അയ്യരും, പരാഗും പുറത്തായതിന് ശേഷം ഇന്ത്യ തകർച്ച നേരിട്ടെങ്കിലും വിപ്രാജ് സിങ് 32 പന്തിൽ 24 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ആയുപഷ് ബദോനി 21 റൺസ് നേടി. ടോപ് ഓർഡറിൽ അഭിഷേക് ശർമ (22), തിലക് വർമ (3), എന്നിവർ നിരാശപ്പെടുത്തു.
നേരത്തെ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഓസീസിന് വേണ്ടി ക്യാപ്റ്റൻ ജാക്ക് എഡ്വേർഡ്സ് (80), ലിയാം സ്കോട്ട് (73), കൂപ്പർ കൊനോലി (64) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിങ്ങ്, ഹർഷിത് റാണ എന്നിവർ മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ആയുഷ് ബദോനിക്ക് രണ്ട് വിക്കറ്റുണ്ട്.
Content Highlights- India A vs Series win against Australia A