ഇന്ത്യയിൽ കളിക്കാനെത്തിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് ഭക്ഷ്യവിഷബാധ. ഇന്ത്യ എ ക്കെതിരെ കളിക്കാനെത്തിയ ഓസ്ട്രേലിയ എ ടീമിലെ അംഗങ്ങൾക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ബോളർ ഹെൻറി തോർടനും ക്യാപ്റ്റൻ ജാക് എഡ്വാർഡ്സും ഉൾപ്പടെ നാലു താരങ്ങളെ കാൻപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം താരങ്ങൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണു നൽകിയതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചു. ഹെൻറി തോർടൻ ആശുപത്രിയിൽ തുടരുകയാണ്. സംഭവത്തിൽ ഓസ്ട്രേലിയന് ടീം മാനേജ്മെന്റോ, ആശുപത്രി അധികൃതരോ പ്രതികരിച്ചിട്ടില്ല.
Content Highlights:BCCI Reacts After Australia A Players Suffer Food Poisoning In Kanpur