വനിതാ ലോകകപ്പിലും പാകിസ്താനെ തകര്‍ത്തു; തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യന്‍ പെണ്‍പട

ലോകകപ്പില്‍ ഇന്ത്യന്‍ വനിതകളുടെ തുടര്‍ച്ചയായ രണ്ടാം വിജയവും പാക് വനിതകളുടെ തുടര്‍ച്ചയായ രണ്ടാം പരാജയവുമാണിത്

വനിതാ ഏകദിന ലോകകപ്പിലും പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. 88 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യന്‍ പെണ്‍പട സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ പാകിസ്താന്‍ 159 റണ്‍സിന് ഓള്‍ഔട്ടായി. ലോകകപ്പില്‍ ഇന്ത്യന്‍ വനിതകളുടെ തുടര്‍ച്ചയായ രണ്ടാം വിജയവും പാക് വനിതകളുടെ തുടര്‍ച്ചയായ രണ്ടാം പരാജയവുമാണിത്.

📸 📸Smiles and celebrations all around! 😊A massive win in Colombo and #TeamIndia have sealed victory no. 2⃣ in #CWC25 🔝👏Scorecard ▶ https://t.co/9BNvQl3J59#WomenInBlue pic.twitter.com/LlIeJiGrgX

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ‌ 247 റൺസിന് ഓൾ‌ഔട്ടാവുകയായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച റിച്ച ഘോഷിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് മാന്യമായ ടോട്ടൽ സമ്മാനിച്ചത്. 20 പന്തില്‍ പുറത്താകാതെ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും സഹിതം 35 റണ്‍സാണ് റിച്ച ഘോഷ് നേടിയത്. 65 പന്തില്‍ 46 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പാകിസ്താന് വേണ്ടി ഡയാന ബെയ്ഗ് നാല് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ പ്രതിരോധത്തിലാക്കിയാണ് ഇന്ത്യ തുടങ്ങിയത്. സ്കോർബോർഡിൽ ആറ് റൺസുള്ളപ്പോൾ മുനീബ അലിയെ (2) റണ്ണൗട്ടിലൂടെ ഇന്ത്യ പുറത്താക്കി. സദാഫ് ഷമാസിനെ (6) ക്രാന്തി ഗൗഡ് റിട്ടേൺ ക്യാച്ചിലൂടെയും കൂടാരം കയറ്റി. നാലാമതായി ക്രീസിലെത്തിയ അലി റിയാസിനെയും (2) ഗൗഡ് പുറത്താക്കിയതോടെ പാകിസ്താൻ 26 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാൽ നാലാം വിക്കറ്റിൽ സിദ്ര അമിനും നതാലിയ പെർവെയ്സും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി പാകിസ്താനെ മുന്നോട്ടുനയിച്ചു.

എന്നാൽ നതാലിയയെ (33) മടക്കി ക്രാന്തി ഗൗഡ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ക്യാപ്റ്റൻ ഫാത്തിമ സനയെ (2) ദീപ്തി ശർമ പുറത്താക്കി. സിദ്ര നവാസിനെ (14) സ്നേഹ് റാണ പുറത്താക്കിയപ്പോൾ റനീം ഷമീമിനെ ദീപ്തി ശർമ ഗോൾഡൻ ഡക്കാക്കി. 81 റൺസെടുത്ത സിദ്ര അമിൻ ഇന്ത്യയ്ക്ക് വലിയ ഭീഷണി ഉയർത്തിയെങ്കിലും താരത്തെ പുറത്താക്കി സ്നേഹ് റാണ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

ഡിയാന ബെയ്ഗിനെ (9) റണ്ണൗട്ടാക്കിയപ്പോൾ സാദിയ ഇക്ബാലിനെ (0) പുറത്താക്കി ദീപ്തി ശർമ പാകിസ്താന്റെ അവസാന വിക്കറ്റും വീഴ്ത്തി. ഇതോടെ 43 ഓവറിൽ 149 റൺസിൽ പാക് വനിതകൾ ഓൾഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗ‍‍ഡും ദീപ്തി ശർമയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ സ്നേഹ് റാണ രണ്ട് വിക്കറ്റുകളും നേടി.

Content Highlights: Women’s World Cup 2025: India beat Pakistan by 88 runs in Colombo

To advertise here,contact us