വിളിച്ചത് ടെയ്ല്‍സ്, വീണത് ഹെഡ്‌സ്! ടോസ് കിട്ടിയതോ പാകിസ്താന്, വനിതാ ലോകകപ്പിലും വിവാദം

പാക് ക്യാപ്റ്റൻ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു

ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിലെ ടോസിനെച്ചൊല്ലി വിവാദം. ടോസിന്റെ നാണയം ഇട്ടത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്. പാകിസ്താൻ‌ ക്യാപ്റ്റൻ ഫാത്തിമ സന വിളിച്ചത് ടെയ്‌ലായിരുന്നു. എന്നാല്‍ വീണത് ഹെഡ്സാണ്.

പക്ഷേ ഇന്ത്യക്കെതിരെ ടോസ് നേടിയത് പാകിസ്താൻ ആണെന്നാണ് മാച്ച് റഫറി ഷാന്ദ്രെ റിറ്റ്‌സ് മാച്ച് റഫറി വിധിച്ചത്. ഹെഡ്സാണെന്ന് പ്രഖ്യാപിച്ച റിറ്റ്‌സ് പാക് ക്യാപ്റ്റനോടാണ് ബാറ്റിങ്ങാണോ ബൗളിങ്ങാണോ ആദ്യം തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യം ചോദിക്കുകയും ചെയ്തു. പിന്നാലെ പാക് ക്യാപ്റ്റൻ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

It's time for some batting firepower 💥Pakistan win the toss and #TeamIndia will bat first! 🏏 Catch the LIVE action ➡ https://t.co/CdmEhf3jle#CWC25 👉 #INDvPAK | LIVE NOW on Star Sports network & JioHotstar! pic.twitter.com/bqYyKrwFLt

മാച്ച് റഫറി കാണിച്ച മണ്ടത്തരമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഇതിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇതോടെ ഇന്ത്യയാണ് ടോസ് ജയിച്ചത് എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആണ് ടോസ് ഫ്ലിപ്പ് ചെയ്തശേഷം പാകിസ്താൻ ക്യാപ്റ്റൻ ടെയ്ൽസ് എന്ന് വിളിക്കുന്നത് കേൾക്കാം എന്ന വാദമാണ് ആരാധകരിൽ നിന്ന് വരുന്നത്.

Content Highlights: 'Toss Controversy' Hits India-Pakistan Women's World Cup Clash After Match Referee's Error

To advertise here,contact us