ക്രിക്കറ്റ് കരിയറിൽ താൻ മിസ് ചെയ്തതും തന്നെ ഏറെ ദുഃഖിപ്പിച്ച കാര്യവും വെളിപ്പെടുത്തി ടി 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ധോണിയുടെ കീഴിൽ കളിക്കാനാവാത്തതാണ് തന്നെ ഏറെ ദുഃഖിപ്പിച്ച കാര്യമെന്നായിരുന്നു സൂര്യയുടെ പ്രതികരണം.
ധോണിയുടെ ക്യാപ്റ്റൻസി ഇപ്പോഴും കൗതുകത്തോടെയാണ് നോക്കി നിന്നിരുന്നത്. ഐ പി എല്ലിൽ അദ്ദേഹത്തിന് എതിരാളിയായും കളിച്ചിട്ടുണ്ട്. എന്നാൽ അദ്ധേഹത്തിന്റെ ക്യാപ്റ്റൻസിയിൽ കളിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാൽ അത് സംഭവിച്ചില്ലെന്നും സൂര്യ പറഞ്ഞു.
നിലവിൽ ഒരു ക്യാപ്റ്റനെന്ന നിലയിൽ ഞാൻ മാതൃകയാകുന്നതും ധോണിയെയാണെന്നും എന്നാൽ അത് കുറച്ച് കഠിനമാണെന്നും സൂര്യ കൂട്ടിച്ചേർത്തു.
2021 ൽ വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്സിക്ക് കീഴിലാണ് സൂര്യ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 37 ഏകദിനങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചെങ്കിലും ടി 20 യിലാണ് തന്റെ പ്രതിഭ താരം പുറത്തെടുത്തത്. 90 ടി 20 മത്സരങ്ങൾ കളിച്ച് രണ്ടായിരത്തിലേറെ റൺസ് നേടിയ താരം പക്ഷെ കുറച്ചുമത്സരങ്ങളിലായി ഫോമില്ലായ്മയിലാണ്.
Content Highlights:suryakumar yadav on big sorrow in his career