66 പന്തിൽ നൂറ്! ഓസ്‌ട്രേലിയ എയ്‌ക്കെതിരെ പ്രഭ്‌സിമ്രാന്റെ വെടിക്കെട്ട് ഇന്നിങ്‌സ്!

17 റൺസ് പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് പ്രഭ്‌സിമ്രാൻ നൽകിയത്

ഓസ്‌ട്രേലിയ എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി വെടിക്കെട്ട് സെഞ്ച്വറിയുമായി ഓപ്പണിങ് ബാറ്റർ പ്രഭ്‌സിമ്രാൻ സിങ്. 66 പന്തിൽ ശതകം തികച്ച താരം 68 പന്തിൽ നിന്നും 102 റൺസ് നേടി. എട്ട് ഫോറും ഏഴ് സിക്‌സറുമടങ്ങിയതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. 317 റൺസ് പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് പ്രഭ്‌സിമ്രാൻ നൽകിയത്. അവസാന മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.

മികച്ച പ്രകടനം താരത്തെ ടി സംഘയാണ് പുറത്താക്കിയത്. 150 സ്‌ട്രൈക്ക് റേറ്റിലാണ പ്രഭ്‌സിമ്രാൻ ബാറ്റ് വീശിയത്. ഈ വർഷം ഐപിഎല്ലിലും താരം മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടിയിട്ടുണ്ട്. ക്യാപ്റ്റൻ ശ്രേയസ് അയ്യരും റിയാൻ പരാഗുമാണ് ക്രീസിൽ.

🚨 HUNDRED FOR PRABHSIMRAN SINGH 🚨- Prabhsimran Singh smashed 102 from just 68 balls against Australia A while chasing 317 runs, What a knock, he is having a dream 2025. pic.twitter.com/QyYGVdTcje

അഭിഷേക് ശർമ (22), തിലക് വർമ (3) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഓസീസിന് വേണ്ടി ക്യാപ്റ്റൻ ജാക്ക് എഡ്വേർഡ്സ് (80), ലിയാം സ്‌കോട്ട് (73), കൂപ്പർ കൊനോലി (64) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിങ്ങ്, ഹർഷിത് റാണ എന്നിവർ മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ആയുഷ് ബദോനിക്ക് രണ്ട് വിക്കറ്റുണ്ട്.

Content Highlights- Prabhsimran Scored 100 in Game Against Australia A for India A

To advertise here,contact us