ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന-ടി20 ടീമുകളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏകദിനത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ ഉൾപ്പെടുത്തിയിരുന്നില്ല. സഞ്ജു സാംസൺ ടോപ് ഓർഡർ ബാറ്ററാണെന്നും അതിനാൽ ഏകദിന ടീമിൽ ഇപ്പോൾ കളിപ്പിക്കാൻ സാധിക്കില്ലെന്നുമാണ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞത്. സെലക്ടർമാരുടെ ഈ പ്രസ്താവനക്കെതിരെ ആരാധകരും ക്രിക്കറ്റ് ലോകവും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സഞ്ജുവിനോട് ചെയ്തതത് അനീതിയാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും സെലക്ടറുമായിരുന്ന ക്രിസ് ശ്രീകാന്ത്.
സഞ്ജുവിനെ സ്ഥിരമായി വിമർശിക്കുന്നവരിൽ പ്രധാനിയാണ് ഇയാൾഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന-ടി20 ടീമുകളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏകദിനത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ ഉൾപ്പെടുത്തിയിരുന്നില്ല. സഞ്ജു സാംസൺ ടോപ് ഓർഡർ ബാറ്ററാണെന്നും അതിനാൽ ഏകദിന ടീമിൽ ഇപ്പോൾ കളിപ്പിക്കാൻ സാധിക്കില്ലെന്നുമാണ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞത്. സെലക്ടർമാരുടെ ഈ പ്രസ്താവനക്കെതിരെ ആരാധകരും ക്രിക്കറ്റ് ലോകവും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സഞ്ജുവിനോട് ചെയ്തതത് അനീതിയാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും സെലക്ടറുമായിരുന്ന ക്രിസ് ശ്രീകാന്ത്.
സഞ്ജുവിനെ സ്ഥിരമായി വിമർശിക്കുന്നവരിൽ പ്രധാനിയാണ് ഇയാൾ. 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിന മത്സരത്തിൽ സെഞ്ച്വറി കുറിച്ച സഞ്ജുവിനെ വീണ്ടും ഏകദിന ടീമിലേക്ക് പരിഗണിക്കാത്തതിനെ ശ്രീകാന്ത് ചോദ്യം ചെയ്തു. ഋഷഭ് പരിക്കേറ്റ സാഹചര്യത്തിൽ ധ്രുവ് ജുറെലിനെക്കാൾ സഞ്ജുവിനായിരുന്നു ആദ്യ പരിഗണന നൽകേണ്ടിയിരുന്നതെന്ന് ശ്രീകാന്ത് പറയുന്നു.
'സഞ്ജുവിനോട് സെലക്ടർമാർ പിന്നെയും നീതികേട് കാണിച്ചു. കളിച്ച അവസാന ഏകദിന മത്സരത്തിൽ സെഞ്ച്വറി അടിച്ചിട്ടുള്ള സഞ്ജു ഏകദിന ടീമിൽ അവസരം അർഹിച്ചിരുന്നു. ഓരോ തവണയും അവൻറെ സ്ഥാനം മാറ്റുന്നതിന് ഓരോ കാരണങ്ങളാണ് ടീം മാനേജ്മെൻറ് പറയുന്നത്.
ഇടക്ക് അവനെ അഞ്ചാം നമ്പറിൽ കളിപ്പിക്കും ചിലപ്പോൾ ഓപ്പണറാക്കും, ഇടക്കാണെങ്കിൽ ഏഴാമനോ എട്ടാമനോ ആക്കും. ഈ ധ്രുവ് ജുറെൽ ഇപ്പോൾ എവിടുന്നാണ് പെട്ടെന്ന് കയറിവന്നതെന്ന് മനസിലാവുന്നില്ല. ഓസ്ട്രേലിയയിൽ പ്ലേയിംഗ് ഇലവനിൽ കളിപ്പിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിനായിരുന്നു ആദ്യ അവസരം നൽകേണ്ടിയിരുന്നത്,' ശ്രീകാന്ത് പറഞ്ഞു.
കളിക്കാരെയെല്ലാം തന്നെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രവർത്തിയാണ് സെലക്ടർമാർ ചെയ്യുന്നതെന്നും യശസ്വി ജയ്സ്വാളിനെ പോലുള്ള കളിക്കാരെ ഇടക്ക് ടീമിൽ കാണാമെന്നും ഇടക്ക് കാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights- Kris Srikanth slams Selectors For Snubbing Sanju Samson