സൂപ്പര് താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്മയും 2027 ഏകദിന ലോകകപ്പ് കളിക്കുമോ? ഏറെക്കാലമായി ഇന്ത്യയുടെ ക്രിക്കറ്റ് ആരാധകര്ക്കിടയില് ചര്ച്ച ചെയ്യപ്പെടുന്ന ചോദ്യമാണിത്. ഇപ്പോള് പ്രഖ്യാപിച്ച ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ടീമില് രോഹിത് ശര്മയെ ക്യാപ്റ്റന് സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ ഈ ചര്ച്ചകള് വീണ്ടും ക്രിക്കറ്റ് സര്ക്കിളുകളില് ചൂടുപിടിക്കുകയാണ്. ഇപ്പോഴിതാ ഇതില് പ്രതികരണവുമായി രംഗത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ഗോവർ.
2027 ഏകദിന ലോകകപ്പിൽ ഇരുവരും കളിക്കാൻ ഒരു സാധ്യതയുമില്ലെന്ന് ഡേവിഡ് ഗോവർ പറഞ്ഞു. യുവ താരം ശുഭ്മാൻ ഗില്ലിന് നായക സ്ഥാനം കൈമാറിയത് ലോകകപ്പിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ടാണ്. ബിസിസിഐയുടെ നിലവിലെ പ്ലാനിൽ രോഹിത്തും വിരാടുമില്ല. ടെസ്റ്റിൽ നിന്ന് വിരമിച്ച പോലെ അതിവിദൂരമല്ലാത്ത ഭാവിയിൽ ഇരുവർക്കും ഏകദിനത്തിൽ നിന്നും വിരമിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഹിത് ശര്മയും വിരാട് കോഹ്ലിയും നിലവില് ട്വന്റി20യില് നിന്നും ഏകദിനത്തില് നിന്നും വിരമിച്ച് കഴിഞ്ഞു. ഏകദിന ലോകകപ്പ് കളിക്കുകയാണ് 37കാരനായ കോഹ്ലിയുടേയും 38കാരനായ രോഹിത് ശര്മയും ലക്ഷ്യമിടുന്നത്. എന്നാല് ഓസ്ട്രേലിയന് പര്യടനത്തില് ഉള്പ്പെടെയുള്ള കോഹ്ലിയുടേയും രോഹിത്തിന്റേയും പ്രകടനം നോക്കിയാവും ഇവരുടെ ഏകദിനത്തിലെ ഭാവി നിര്ണയിക്കുക.
ഏകദിന ടീം- രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ) , ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, കെഎൽ രാഹുൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജൂറലും, യശ്വസ്വ ജയ്സ്വാൾ.
Content Highlights: