ഇന്ത്യ-പാകിസ്താൻ വനിതാ ലോകകപ്പ് മത്സരം നിർത്തിവെച്ചിരുന്നു. ഗ്രൗണ്ടിലെ പ്രാണി ശല്യം മൂലമാണ് മത്സരം 15 മിനിറ്റോളം നിർത്തിവെച്ചത്. ഇന്ത്യൻ ബാറ്റിങ്ങിന്റെ 34 ഓവറിന് ശേഷമാണ് കളിക്കാരെല്ലാം ഗ്രൗണ്ട് വിടുകയും 15 മിനിറ്റ് ഇടവേളയെടുക്കുകയും ചെയ്തത്. 34 ഓവറിൽ 154ന് നാല് എന്ന നിലയിലായിരുന്നു കളി നിർത്തിവെച്ചത്.
മത്സരത്തിൽ ഇടക്കിടെ പ്രാണിശല്യം രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിൽ സ്പ്രേ ഉപയോഗിച്ച് പ്രാണികളെ തുരുത്താനാണ് ബ്രേക്കെടുത്തത്. ഒന്നാം ഇന്നിങ്സിന് ശേഷമുള്ള ബ്രേക്കിൽ നിന്നും അൽ്പ്പം സമയം ഇത് കാരണം കുറച്ചേക്കും. ഓവറുകൾ വെട്ടി ചുരുക്കില്ല,
നിലവിൽ 41 ഓവർ പിന്നിട്ടപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 179 റൺസ് നേടിയിട്ടുണ്ട്. 13 റണ്സുമായി ദീപ്തി ശർമയും ഒമ്പത് റണ്സുമായി സ്നേഹ് റാണയുമാണ് ക്രീസില്.
Content Highlights- Break In India W vs Pakisatan W game As bugs incresed