ട്രോഫി എടുത്ത് ഓടിയ തീരുമാനം; മൊഹ്‌സിൻ നഖ്‌വിക്ക് ഗോൾഡ് മെഡൽ!

ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഇന്ത്യക്ക് അവാർഡ് നൽകാതിരിക്കാനുള്ള തീരുമാനത്തിനാണ് നഖ്‌വിക്ക് മെഡൽ നൽകുന്നത്

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ വിജയിച്ചതിന് ശേഷം ട്രോഫി കൈമാറാതെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ ആഭ്യന്ത്ര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിക്ക് ഷഹീദ് സുൽഫിഖർ അലി ബുട്ടോ എക്‌സെലൻസ് അവാർഡ് നൽകിയേക്കുമെന്ന് റിപ്പോർട്ട്. ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഇന്ത്യക്ക് അവാർഡ് നൽകാതിരിക്കാനുള്ള തീരുമാനത്തിനാണ് നഖ്‌വിക്ക് മെഡൽ നൽകുന്നത്.

ഇത് പാകിസ്താൻ രാജ്യത്തിന് അഭിമാനകരമാണെന്നാണ് മെഡൽ പ്രഖ്യാപിച്ചവർ വാദിക്കുന്നത്. സിന്ദ് ആൻഡ് കറാച്ചി ബാസ്‌ക്കറ്റ് ബോൾ അസോസിയേറ്റ് അഡ്വക്കേറ്റ് ഗുലാം അബ്ബാസ് ജമാലാണ് മെഡൽ പ്രഖ്യാപിച്ചത്.

കറാച്ചിയിൽ വെച്ച് നടക്കുന്ന ഒരു പ്രത്യേക ഇവന്റിലാണ് മെഡൽ ദാനം നടക്കുക. പിപിപി ചെയർമാൻാൻ ബിലാവൽ സർദാരിയെ പ്രേത്യക അതിഥിയായി പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്.

ഏഷ്യാ കപ്പ് ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങ് ഒരുപാട് വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ ആഭ്യന്തര മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയിൽ നിന്നും ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചിരുന്നു. പിന്നാലെ ട്രോഫി ഇല്ലാതെയായിരുന്നു ഇന്ത്യൻ ടീം വിജയം ആഘോഷിച്ചത്.

ഇന്ത്യൻ താരങ്ങൾക്ക് മെഡലും ട്രോഫിയും നൽകാൻ സംഘാടകരും ശ്രമം നടത്തിയില്ല. ട്രോഫി കൊണ്ട് നഖ്വി തന്റെ മുറിയിലേക്ക് ഓടിപോയെന്നും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹം ഈ ചെയ്തത് മോശമാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയ അഭിപ്രായപ്പെട്ടു.

Content Highlights- Mohsin Naqvi to be honoured with Shaheed Bhutto Performance Gold Medal after Running Away with AsiaCup

To advertise here,contact us