വിൻഡീസ് ഒരു ഇരയെ അല്ല; രണ്ടര ദിവസം കൊണ്ട് തീർത്തു; ഇന്ത്യക്ക് ഇന്നിങ്‌സ് ജയം

ഇന്നിങ്സിനും 140 റൺസിനുമാണ് ജയം

വെസ്റ്റ് ഇൻഡീസിനെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിങ്സിനും 140 റൺസിനുമാണ് ജയം. 286 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റ് തുടങ്ങിയ വിൻഡീസ് 25 ഓവറിൽ 140 റൺസിന് ഓൾ ഔട്ടായി. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് വിൻഡീസിനെ തകർത്തത്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് നേടി.

ഇന്ത്യ മൂന്നാം ദിനം തുടക്കത്തിൽ തന്നെ ഡിക്ലയർ ചെയ്തിരുന്നു. വിൻഡീസിനെ രണ്ടാം ഇന്നിങ്സിൽ വേഗത്തിൽ എറിഞ്ഞിട്ട് കളി തീർക്കുകയായിരുന്നു ലക്ഷ്യം.

അഹമ്മദാബാദിലെ രണ്ടാം ദിനം ഇന്നലെ സ്റ്റംപെടുക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെടുത്തിരുന്നു. ഇന്നലെ രണ്ടാം ദിനം ഇന്ത്യയുടെ മൂന്ന് സെഞ്ച്വറികളാണ് പിറന്നത്. കെ എല്‍ രാഹുല്‍ (100), ധ്രുവ് ജുറല്‍ (125) എന്നിവയ്ക്ക് പുറമെ രവീന്ദ്ര ജഡേജയും സെഞ്ച്വറി തികച്ചു. 176 പന്തിൽ പുറത്താകാതെ 104 റൺസാണ് ജഡേജ നേടിയത്.

വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് 162ന് അവസാനിച്ചിരുന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രീത് ബുംറ എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഒന്നിന് മുന്നിലായി. ഒക്ടോബർ 10 മുതൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം ആരംഭിക്കുന്നത്.

Content Highlights:india beat west indies in first test for innigns and

To advertise here,contact us