ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് വമ്പൻ ട്വിസ്റ്റ്. ഏകദിന ടീമിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്ന നായകൻ രോഹിത് ശർമയെ ആ സ്ഥാനത്ത് നിന്നും മാറ്റി ശുഭ്മാൻ ഗില്ലിനെ നായകനാക്കിയേക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. നിലവിൽ ടെസ്റ്റ് ടീമിന്റെ നായകനും ഗിൽ തന്നെയാണ്. നേരത്തെ ഓസ്ട്രേലിയൻ പരമ്പരയിൽ ഗില്ലിന് വിശ്രമം നൽകിയേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.
ഗിൽ നായകനാകുമെങ്കിലും രോഹിത് ശർമയും വിരാട് കോഹ്ലിയും ടീമിൽ കളിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2027 ലോകകപ്പിന് മുമ്പ് പുതിയ ടീമിനെ സജ്ജമാക്കാനാണ് ഗില്ലിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ശനിയാഴ്ച്ച സെലക്ഷന് മുമ്പള്ള മീറ്റിങ്ങിലും ഗിൽ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ ഏകദിന റഡാറിൽ രോഹിത്തും കോഹ്ലിയുമുണ്ടെങ്കിലും ഭാവി എങ്ങനെയാകുമെന്ന് ഉറപ്പില്ല. ഈ വർഷം ആദ്യം നടന്ന ചാമ്പ്യൻസ് ട്രോഫിയിലാണ് ഇരുവരും അവസാനമായി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്. ടി-20യിൽ നിന്നും ഏകദിനത്തിൽ നിന്നും വിരമിച്ച ഇരുവരും 2027 ഏകദിന ലോകകപ്പിൽ കളിക്കാനായാണ് ഏകദിനത്തിൽ തുടരുന്നത്.
ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായാണ് ഇരുവരും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. പിന്നാലെ ഗില്ലിനെ ടെസ്റ്റ് നായകാനാക്കുകയായിരുന്നു. ഏഷ്യാ കപ്പിന് മുമ്പ് ഗില്ലിനെ ഉപനായകനാക്കി ടി-20യിലും ഇന്ത്യ സ്ഥാനം നൽകി. ഏകദിന ക്യാപ്റ്റൻസിയിലും ബാറ്റൺ ഉടനെ തന്നെ ഗില്ലിലേക്ക് മാറുമെന്നുറപ്പാണ്.
Content Highlights: Gill to lead ODI team! Rohit out Big twist before team announcement!