വിൻഡീസിനെതിരെ അർധ സെഞ്ച്വറി നേടിയതിന് ശേഷമുള്ള ധ്രുവ് ജുറലിന്റെ ആഘോഷം വൈറൽ. ജഡേജയ്ക്കൊപ്പം തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി നേടിയ താരം ഒരു സിഗ്നേച്ചർ സല്യൂട്ടിലൂടെയാണ് അത് ആഘോഷിച്ചത്.
ഈ പെരുമാറ്റത്തിന് ജുറലിന് വ്യക്തിപരമായ കാരണമുണ്ടായിരുന്നു.. ജൂറലിന്റെ പിതാവ് നേം ചന്ദ്, 1999 ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ഹവിൽദാറായിരുന്നു. പിതാവിനുള്ള ആദരമായി ഇതിന് മുമ്പും താരം ഈ സെലിബ്രേഷൻ നടത്തിയിട്ടുണ്ട്.
മത്സരത്തിൽ 74 റൺസ് നേടി താരമിപ്പോഴും ക്രീസിലുണ്ട്. 50 റൺസ് നേടി രവീന്ദ്ര ജഡേജയാണ് ഒപ്പമുള്ളത്. നിലവിൽ 96 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് നേടിയിട്ടുണ്ട്. നിലവിൽ 164 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.
നേരത്തെ മത്സരത്തിൽ കെ എൽ രാഹുൽ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. 199 പന്തുകളിൽ 12 ഫോറുകൾ അടക്കം 100 റൺസാണ് നേടിയത്.. 100 പന്തിൽ 50 റൺസുമായി ശുഭ്മാൻ ഗില്ലും പുറത്തായി. ജയ്സ്വാൾ 54 പന്തിൽ ഏഴ് ഫോറടക്കം 36 റൺസ് നേടി മടങ്ങി. സുദർശൻ (7 റൺസ്) വീണ്ടും നിരാശപ്പെടുത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല. വിൻഡീസ് ആകെ 162 മാത്രമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് നാല് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.
Content Highlights-; Signature salute after scoring fifty; Jurel pays tribute to his father, a Kargil fighter