വിൻഡീസിനെതിരെ ഇന്ത്യൻ ഓപണർ കെ എൽ രാഹുലിന് സെഞ്ച്വറി. 190 പന്തുകളിൽ 12 ഫോറുകളാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. താരമിപ്പോഴും ക്രീസിലുണ്ട്. താരത്തിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യ ഒന്നാം ഇന്നിങ്സ് ലീഡ് കടന്നു. നിലവിൽ 65 ഓവർ പിന്നിടുമ്പോൾ 213 റൺസ് ടോട്ടൽ നേടിയിട്ടുള്ള ഇന്ത്യയ്ക്ക് 50 റൺസ് ലീഡുണ്ട്.
100 പന്തിൽ 50 റൺസുമായി ശുഭ്മാൻ ഗിൽ പുറത്തായി. യശസ്വി ജയ്സ്വാൾ, സായ് സുദർശൻ എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടപ്പെട്ടു . ജയ്സ്വാൾ 54 പന്തിൽ ഏഴ് ഫോറടക്കം 36 റൺസ് നേടി മടങ്ങി. സുദർശൻ (7 റൺസ്) വീണ്ടും നിരാശപ്പെടുത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല. വിൻഡീസ് ആകെ 162 മാത്രമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് നാല് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.
Content Highlights-Rahul's century against Windies; India takes a huge lead