വിൻഡീസിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡെടുത്ത് ഇന്ത്യ. വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടന്നത്. 73 റൺസുമായി കെ എൽ രാഹുലും 36 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. യശസ്വി ജയ്സ്വാൾ, സായ് സുദർശൻ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. 50 ഓവർ പിന്നിടുമ്പോൾ 170 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്.
114 പന്ത് നേരിട്ട രാഹുല് ആറ് ഫോറടക്കം 53 റൺസ് നേടി. ജയ്സ്വാൾ 54 പന്തിൽ ഏഴ് ഫോറടക്കം 36 റൺസ് നേടി മടങ്ങി. സുദർശൻ (7 റൺസ്) വീണ്ടും നിരാശപ്പെടുത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല. വിൻഡീസ് ആകെ 162 മാത്രമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് നാല് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.
Content Highlights- Rahul in to the century; India take lead against Windies in first Test