വിൻഡീസിനെതിരെയുള്ള സെഞ്ച്വറി നേട്ടത്തിന് പിന്നാലെ വെറൈറ്റി സെലിബ്രേഷനുമായി കെ എൽ രാഹുൽ. നടുവിരലും മോതിരവിരലും വായിലേക്ക് വെച്ചു നടത്തിയ ആംഗ്യത്തിലൂടെയാണ് താരം സെഞ്ച്വറി ആഘോഷിച്ചത്.
നീണ്ട ഒമ്പത് വർഷത്തിന് ശേഷമായിരുന്നു താരം സ്വന്തം മണ്ണിൽ സെഞ്ച്വറി നേടിയത്. വലംകൈയ്യൻ ബാറ്ററുടെ 11-ാം ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്. പ്രത്യേക സെലിബ്രേഷനിലൂടെ ഈ വർഷം മാർച്ചിൽ തനിക്കും ഭാര്യ അതിയ ഷെട്ടിക്കും ജനിച്ച കുഞ്ഞിനാണ് അദ്ദേഹം സെഞ്ച്വറി സമർപ്പിച്ചത്.
190 പന്തുകളിൽ 12 ഫോറുകളാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെ താരം ഔട്ടായി. 100 പന്തിൽ 50 റൺസുമായി ശുഭ്മാൻ ഗില്ലും പുറത്തായി. ജയ്സ്വാൾ 54 പന്തിൽ ഏഴ് ഫോറടക്കം 36 റൺസ് നേടി മടങ്ങി. സുദർശൻ (7 റൺസ്) വീണ്ടും നിരാശപ്പെടുത്തി. നിലവിൽ ധ്രുവ് ജുറലും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. 77 ഓവർ പിന്നിടുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് നേടിയിട്ടുണ്ട്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല. വിൻഡീസ് ആകെ 162 മാത്രമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് നാല് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.
Content Highlights- Rahul changes his celebration after scoring a century; there is a reason behind it