വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ.
സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ നിന്നാണ് താരം 50 വിക്കറ്റുകൾ നേടിയത്. 2,267 പന്തുകളിൽ ഈ നെട്ട്ടം നേടിയ മുഹമ്മദ് ഷമിയായിരുന്നു ഇതിന് മുമ്പ് വേഗത്തിൽ 50 വിക്കറ്റ് പൂർത്തിയാക്കിയയത്.
ഇന്നിംഗ്സിന്റെ കാര്യത്തിൽ സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ പേസർ എന്ന റെക്കോർഡും ബുംറയ്ക്കാണ്. 24 ഇന്നിംഗ്സുകളിൽ നിന്നാണ് ബുംറ ഈ നേട്ടം കൈവരിച്ചത്. 24 ഇന്നിങ്സിൽ നിന്ന് ഈ നേട്ടം മുമ്പ് കൈവരിച്ചത് ജവഗൽ ശ്രീനാഥാണ്. എന്നാൽ അദ്ദേഹത്തിന് കൂടുതൽ പന്തുകൾ എറിയേണ്ടി വന്നു.
കപിൽ ദേവ് 25 ഇന്നിംഗ്സുകളുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്, ഇഷാന്ത് ശർമ്മയ്ക്കും ഷമിക്കും 27 ഇന്നിംഗ്സുകൾ വീതമെടുത്തു.
ഇന്ത്യയിൽ 50 അല്ലെങ്കിൽ അതിൽ കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ 30 ബൗളർമാരിൽ, 17 എന്ന മികച്ച ശരാശരിയോടെ ബുംറയാണ് മുന്നിൽ. ടെസ്റ്റിൽ ഇതുവരെ കളിച്ച 48 മത്സരങ്ങളിലെ 91 ഇന്നിംഗ്സിലൂടെ 219 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
Content Highlights- Jasprit Bumrah surpass kapil dev record