പന്തിന്റെ കുറവ് കാണിച്ചില്ല; വിൻഡീസിനെതിരെ ജുറലിന് സെഞ്ച്വറി

കെ എൽ രാഹുലിന് പിന്നാലെ സെഞ്ച്വറിയുമായി ധ്രുവ് ജുറൽ.

ഓപ്പണർ കെ എൽ രാഹുലിന് പിന്നാലെ സെഞ്ച്വറിയുമായി ധ്രുവ് ജുറൽ. 190 പന്തിൽ രണ്ട് സിക്‌സറും 12 ഫോറുകളും അടക്കമാണ് താരം മൂന്നക്കം തൊട്ടത്. 81 റൺസ് നേടിയ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം താരമിപ്പോഴും ക്രീസിലുണ്ട്. ഇന്ത്യയുടെ ടെസ്റ്റിലെ ഫസ്റ്റ് വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് പരിക്കേറ്റതോടെയാണ് ജുറൽ ടീമിലെത്തിയത്. ആ അവസരം താരം നന്നായി മുതലാക്കുകയും ചെയ്തു. താരത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്.

199 പന്തുകളിൽ 12 ഫോറുകൾ അടക്കം 100 റൺസാണ് രാഹുൽ പൂർത്തിയാക്കിയത്. 100 പന്തിൽ 50 റൺസുമായി ശുഭ്മാൻ ഗില്ലും പുറത്തായി. ജയ്‌സ്വാൾ 54 പന്തിൽ ഏഴ് ഫോറടക്കം 36 റൺസ് നേടി മടങ്ങി. സുദർശൻ (7 റൺസ്) വീണ്ടും നിരാശപ്പെടുത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല. വിൻഡീസ് ആകെ 162 മാത്രമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് നാല് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.

Content Highlights-IND vs WI 1st Test: Dhruv Jurel celebrates century

To advertise here,contact us