ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെ ഇന്നിംഗ്സിനും 58 റൺസിനും പരാജയപ്പെടുത്തി ഇന്ത്യ അണ്ടർ 19 ടീം. വൈഭവ് സൂര്യവംശിയുടെയും വേദാന്ത് ത്രിവേദിയുടെയും തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്.
ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 243 റൺസിന് പുറത്താക്കിയ ശേഷം സൂര്യവംശിയും ത്രിവേദിയും ചേർന്ന് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. ഇന്ത്യ 81.3 ഓവറിൽ 428 റൺസ് നേടി. ഇതോടെ ഇന്ത്യയ്ക്ക് 185 റൺസിന്റെ വലിയ ലീഡ് ലഭിച്ചു.
സൂര്യവംശി വെറും 86 പന്തിൽ നിന്ന് 113 റൺസ് നേടി. ഒമ്പത് ഫോറുകളും എട്ട് സിക്സറുകളും അതിൽ പെടും. മറുവശത്ത്, ത്രിവേദി 192 പന്തിൽ നിന്ന് 140 റൺസ് നേടി.
ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിൽ 49.3 ഓവറിൽ 127 റൺസിന് ഓൾഔട്ടായി. ഇതോടെ ഇന്ത്യ ഇന്നിങ്സിനും 58 റൺസിനും ജയിച്ചു. നേരത്തെ യൂത്ത് ഏകദിന പരമ്പര ഇന്ത്യ 3-0 ന് തൂത്തുവാരിയിരുന്നു.
Content Highlights: Trivedi, Suryavanshi help India U19 to innings victory over Australia U19