
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റിലെ ഒന്നാം ദിനം ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തിരുന്ന. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിലെ ആദ്യ ദിവസം അവസാനിച്ചപ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് നേടിയിട്ടുണ്ട്. യശസ്വി ജയ്സ്വാൾ, സായ് സുദർശൻ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. സ്കോർ വെസ്റ്റ് ഇൻഡീസ്; 162-10, ഇന്ത്യ; 121-2. അർധസെഞ്ച്വറിയുമായി കെ എൽ രാഹുലും 18 റൺസുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ എന്നിവരാാണ് ക്രീസിലുള്ളത്.
114 പന്ത് നേരിട്ട രാഹുല് ആറ് ഫോറടക്കം 53 റൺസ് നേടി. ജയ്സ്വാൾ 54 പന്തിൽ ഏഴ് ഫോറടക്കം 36 റൺസ് നേടി മടങ്ങി. സുദർശൻ (7 റൺസ്) വീണ്ടും നിരാശപ്പെടുത്തി. ക്യാപ്റ്റൻ റോസ്റ്റൺ ചെയ്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് താരം മടങ്ങിയത്.
ഇംഗ്ലണ്ട് പരമ്പരയിൽ അരങ്ങേറിയ സുദർശന് ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ഒരു പെർഫോർമൻസ് പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. സ്വന്തം മണ്ണിൽ ആദ്യ ടെസ്റ്റിനിറങ്ങിയപ്പോൾ താരം മികവ് പുലർത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒന്നും ചെയ്യാൻ സാധിക്കാതെ മടങ്ങി. ഇന്ത്യയിലെ ടെസ്റ്റിലും പരാജയമായതോടെ സുദർശനെതിരെ ഒരുപാട് ട്രോളുകൾ വരുന്നുണ്ട്. ഇതുവരെ ഏഴ് ടെസ്റ്റ് മത്സരത്തിൽ കളിക്കാൻ ഇറങ്ങിയ സായ് ആകെ നേടിയത് 147 റൺസാണ്. 21 ശരശരിയിൽ ബാറ്റ് വീശുന്ന സായ്ക്ക് ആകെ ഒരു അർധസെഞ്ച്വറി മാത്രമാണുള്ളത്.
ഐപിഎല്ലിൽ റൺസ് അടിച്ചുക്കൂട്ടുന്ന സായ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺസടിക്കാൻ സാധിക്കാത്തതിനെയാണ് ആരാധകർ ട്രോളുന്നത്. സായ് ഐപിഎല്ലിന് മാത്രമെ പറ്റുള്ളുവെന്നും ഒരിക്കലും ടെസ്റ്റ് ആരാധകർ കുറിക്കുന്നു. മത്സരത്തിന് മുന്നെയുള്ള താരത്തിന്റെ തയ്യാറെടുപ്പുകളെയും ആരാധകർ കളിയാക്കുന്നുണ്ട്.
Sai Sudharsan once again showing his ‘international struggle’ mode 😔 Against West Indies he’s just proving IPL form is only for highlight reels, not for Team India! 📉" #INDvWI pic.twitter.com/yqStPGfvde
— BaklolCricker (@BaklolCricker) October 2, 2025
There was a time when I desperately wanted Sai Sudarshan ahead of everyone else, now I feel he's the most undeserving guy in this playing XI.
— Abhishek Bharati (@TECxBEN) October 2, 2025
Imagine players like D Paddikal, Sarfaraz, Jurel and Ruturaj are missing out due to him..#INDvWI pic.twitter.com/lDzGIzvWWg
Sai Sudarshan is getting more chances.
— Chai_Sutta (@Chai_SuttaGuy) October 2, 2025
Than deserving players like Abhimanyu Easwaran and Ruturaj Gaikwad who don't get any chances after doing so great in domestic leagues.
Stop selecting players on the basis of IPL. pic.twitter.com/ZpwJOVdqnC
എന്നാൽ സായ്യേക്കാൾ ടീമിലെത്താൻ അർഹിക്കുന്ന സർഫറാസ് ഖാൻ, അഭിമന്യു ഈശ്വരൻ, ദേവ്ദത്ത് പടിക്കൽ പോലുള്ള താരങ്ങളുള്ളപ്പോൾ സായ്ക്ക് വീണ്ടും അവസരം നൽകേണ്ടതില്ലെന്നും ആരാധകർ കുറിക്കുന്നു.
അതേസമയം മത്സരത്തിലെ ആദ്യ ദിനം നാല് വിക്കറ്റുമായി മുഹമ്മദ് സിറാജ്, മൂന്ന് വിക്കറ്റുമായി ജസ്പ്രീത് ബുംറ എന്നിവർ തകർത്തെറിഞ്ഞപ്പോൾ വിൻഡീസ് 162 റൺസിൽ ഓൾ ഔട്ടായി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി. വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല.
Content Highlights- Sai Sudharshan Gets Trolled After First Day Of India vs west Indies Test