ഇനി ടെസ്റ്റ് മൂഡ്; ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഏഷ്യാ കപ്പ് വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ടീം ഇന്ത്യ കരീബിയന്‍ പടയ്ക്കെതിരെ ഇറങ്ങുകയാണ്

ഇനി ടെസ്റ്റ് മൂഡ്; ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം
dot image

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഏഷ്യാ കപ്പ് വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ടീം ഇന്ത്യ കരീബിയന്‍ പടയ്ക്കെതിരെ ഇറങ്ങുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാവിലെ 9.30 മുതൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ആര്‍ അശ്വിന്‍ എന്നിവര്‍ വിരമിച്ച ശേഷമുള്ള ഇന്ത്യയില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്.

ടെസ്റ്റ് ക്യാപ്റ്റനായ ശേഷം ഗില്ലിന്റെ രണ്ടാമത്തെ ടെസ്റ്റ് പരമ്പരയും ആദ്യ ഹോം പരമ്പരയുമാണിത്. ഇംഗ്ലണ്ടിനെതിരായ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചിരുന്നു. സ്വന്തം നാട്ടില്‍ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം കൈവരിക്കുകയാണ് ഗില്ലിന്റെ ലക്ഷ്യം.

കരുണ്‍ നായരെ ഒഴിവാക്കിയതാണ് കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയ്ക്കുണ്ടായിരുന്ന ടീമിലെ പ്രധാന മാറ്റം. മലയാളി താരം ദേവ്ദത്ത് പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിയോഗിച്ചിരുന്നു. പരിക്കിനെ തുര്‍ന്ന് റിഷഭ് പന്തിന് ടീമില്‍ ഇടം ലഭിച്ചില്ല. പകരം ധ്രുവ് ജുറല്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാവും. എന്‍ ജഗദീശനാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍. സര്‍ഫറാസ് ഖാന് അവസരം ലഭിച്ചിരുന്നില്ല.

ജസ്പ്രിത് ബുംറ നയിക്കുന്ന ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ മുഹമ്മദ് ഷമിയില്ല. സര്‍ഫറാസ് ഖാനും ടീമില്‍ ഇടം ലഭിച്ചില്ല.മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് ടീമിലെ പേസര്‍മാര്‍. പേസ് ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയുമുണ്ട്. സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവാണ് ടീമിലുള്ളത്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍ എന്നിവരും ടീമിലെത്തി.

കെ എല്‍ രാഹുല്‍ - യശ്വസി ജയ്‌സ്വാള്‍ സഖ്യം തന്നയാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. സായ് സുദര്‍ശനായിരിക്കും മൂന്നാം നമ്പറില്‍ എത്തും. പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. തുടര്‍ന്ന് ദേവ്ദത്ത് പടിക്കല്‍. ആറാമനായി രവീന്ദ്ര ജഡേജയും ശേഷം ധ്രുവ് ജുറലും ക്രീസിലെത്തും. സാഹചര്യത്തിന് അനുസരിച്ച് അക്സര്‍ പട്ടേലോ അല്ലെങ്കില്‍ വാഷിംഗ്ടണ്‍ സുന്ദറോ ടീമിലെത്തും. കുല്‍ദീപ് യാദവിന് സ്ഥാനം ഉറപ്പാണ്. പേസര്‍മാരായി മുഹദമ്മദ് സിറാജും ജസ്പ്രിത് ബുംറയും.

ആദ്യ ടെസറ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ , മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്.

Content Highlights: India vs West Indies Test Series Starts Today

dot image
To advertise here,contact us
dot image