അഹമ്മദാബാദിലെ ഒന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിന് കുറഞ്ഞ ഒന്നാം ഇന്നിങ്സ് ടോട്ടൽ. നാല് വിക്കറ്റുമായി മുഹമ്മദ് സിറാജ്, മൂന്ന് വിക്കറ്റുമായി ജസ്പ്രീത് ബുംറ എന്നിവർ തകർത്തെറിഞ്ഞപ്പോൾ വിൻഡീസ് 162 റൺസിൽ ഓൾ ഔട്ടായി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.
വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല.
നേരത്തെ വിന്ഡീസ് ക്യാപ്റ്റന് റോസ്റ്റണ് ചേസ് ടോസ് നേടി ബാറ്റിങ്തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന് ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന് ടീമില് ഓള്റൗണ്ടര് നിതീഷ് റെഡ്ഡി, സ്പിന്നര് കുല്ദീപ് യാദവ് എന്നിവര് ഇടംപിടിച്ചിട്ടുണ്ട്. ഗില്ലിന്റെ നേതൃത്വത്തില് രണ്ടാം ടെസ്റ്റ് പരമ്പരയ്ക്കാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുളളത്.