വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയുടെ ആദ്യ ടെസ്റ്റിൽ ആദ്യ സെഷൻ ഇന്ത്യയുടെ വരുതിയിൽ. 23.2 ഓവർ പൂർത്തിയാക്കി ലഞ്ചിന് പിരിയുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടമാണ് വിൻഡീസിനുള്ളത്.
മുഹമ്മദ് സിറാജ് മൂന്നും ജസ്പ്രീത് ബുംറയും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതവും നേടിയിട്ടുണ്ട്. ഓപ്പണര്മാരായ ജോണ് കാംബെല് (8) ടാഗ്നരെയ്ന് ചന്ദര്പോള് (0) എന്നിവരുടെയും ബ്രാന്ഡന് കിംഗ്(13) , ലിക് അതനാസെ (12), ഷായ് ഹോപ്പ് (26) എന്നിവരുടെയും വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്.
നേരത്തെ വിന്ഡീസ് ക്യാപ്റ്റന് റോസ്റ്റണ് ചേസ് ടോസ് നേടി ബാറ്റിങ്തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന് ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന് ടീമില് ഓള്റൗണ്ടര് നിതീഷ് റെഡ്ഡി, സ്പിന്നര് കുല്ദീപ് യാദവ് എന്നിവര് ഇടംപിടിച്ചിട്ടുണ്ട്. ഗില്ലിന്റെ നേതൃത്വത്തില് രണ്ടാം ടെസ്റ്റ് പരമ്പരയ്ക്കാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുളളത്.
Content Highlights: ndia dominates the first session; West Indies lose five wickets