
ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ വാർത്തകളിൽ ഇടംപിടിച്ച മുൻ ക്രിക്കറ്റ് താരമാണ് അനായ ബംഗാർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകൾ കൂടിയായ അനായയുടെ ചില പ്രസ്താവനകൾ നേരത്തെ വിവാദമായിരുന്നു. ഒരു പ്രമുഖ ക്രിക്കറ്റ് താരം തനിക്ക് അശ്ലീല ചിത്രം അയച്ചു തന്നെന്നായിരുന്നു അനായയുടെ വെളിപ്പെടുത്തൽ. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം പലരും മോശമായി പെരുമാറിയെന്നും അവർ തുറന്നടിച്ചിരുന്നു.
എന്നാലിതാ ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരാനുള്ള ആഗ്രഹത്തെ കുറിച്ച് സംസാരിക്കുകയാണ് അനായ. ഒരു ദിവസം ഞാൻ തീർച്ചയായും ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് നേടുമെന്ന് പ്രതീക്ഷിക്കുന്നു. അനായയുടെ ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രശംസ പിടിച്ചുപറ്റി. ട്രാൻസ് അത്ലീറ്റുകൾക്ക് കൂടുതൽ അവസരം നൽകണമെന്ന വാദവും ഇതോടൊപ്പം ഉയർന്നു. നേരത്തെ ട്രാൻസ് വ്യക്തികൾക്ക് ടീമിൽ അവസരം നൽകണമെന്ന അഭ്യർത്ഥനയുമായി അനായ ബി സി സി ഐ ക്ക് കത്തയച്ചിരുന്നു.
മുൻ ഇന്ത്യൻ താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ബംഗാർ കഴിഞ്ഞ വർഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. തുടർന്ന് അനായ ബംഗാർ എന്ന പേരു സ്വീകരിക്കുകയായിരുന്നു. മുൻപ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു. ഇപ്പോൾ യുകെയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് അനായ.
Content Highlights: anaya bangar about her cricket plans