പഞ്ചാബ് കിങ്‌സ് താരങ്ങളുടെ സെഞ്ച്വറി; ഓസീസ് എക്കെതിരെ ഇന്ത്യ എക്ക് കൂറ്റൻ ജയം

ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 171 റണ്‍സിന്റെ കൂറ്റന്‍ ജയം

ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 171 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 413 റണ്‍സാണ് നേടിയത്. ശ്രേയ്‌സ് അയ്യര്‍ (110), പ്രിയാന്‍ഷ് ആര്യ (101) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിരല്‍ ഓസീസ് 33.1 ഓവറില്‍ 242ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ നിശാന്ത് സിന്ധുവാണ് ഓസീസിനെ തകര്‍ത്തത്. ഓസീസ് നിരയില്‍ മെക്കന്‍സി ഹാര്‍വി (68), വില്‍ സതര്‍ലാന്‍ഡ് (50) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ലച്‌ലാന്‍ ഷോ (45), കൂപ്പര്‍ കൊനോലി (33), ജേക്ക് ഫ്രേസര്‍ മക്ഗുര്‍ഗ് (23) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. വിജയത്തോടെ ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

Content Highlights-Punjab Kings players score centuries; India A secures huge win over Australia A

To advertise here,contact us