ഓസീസിനെതിരെ കിവികൾക്ക് കൂറ്റൻ സ്കോർ
ഓസ്ട്രേലിയക്കെതിരെ ആദ്യ ടി-20യിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് 181 റൺസ്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാൻഡ് ന്യൂസിലാൻഡിന്റെ സ്കോർ. സെഞ്ച്വറി തികച്ച യുവതാരം ടിം റോബിൻസണണാണ് ന്യൂസിലാൻഡിനെ മികച്ച ടോട്ടലിലേക്കെത്തിച്ചത്. ഓസ്ട്രേലിയക്കായി ബെൻ ഡ്വാർഷുയിസ് രണ്ട് വിക്കറ്റ് നേടി.
ടോസ് നേടിയ ഓസ്ട്രേലിയ കിവികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ഓവറിൽ ആറ് റൺസ് എടുക്കുന്നതിനിടെ തന്നെ ആദ്യ മൂന്ന് വിക്കറ്റ് ന്യൂസിലാൻഡിന് നഷ്ടമായിരുന്നു. ടിം സീഫെർട്ട് (4), ഡെവൺ കോൺവെ (1), മാർക്ക് ചാപ്മാൻ (0) എന്നിവരാണ് പുറത്തായ ബാറ്റർമാർ.
പിന്നീട് ഡാരിൽ മിച്ചലുമൊത്ത് റോബിൻസൺ കിവികളെ കരകയറ്റുകയായിരുന്നു. നാലാം വിക്കറ്റിൽ ഇരുവരും 92 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. മിച്ചൽ 34 റൺസ് നേടി മടങ്ങി. പിന്നീടെത്തിയ ബെവൺ ജേക്കബ്സിനെ (21 പന്തിൽ 20) ഒരറ്റത്ത് നിർത്തി റോബിൻസൺ ആക്രമം അഴിച്ചുവിടുകയായിരുന്നു.
66 പന്തിൽ അഞ്ച് സിക്സറും ആറ് ഫോറുമടക്കം 106 റൺസാണ് റോബിൻസൺ നേടിയത്. ഓസീസിന് വേണ്ടി ഡ്വാർഷുയിസ് 40 റൺ വഴങ്ങി രണ്ട് വിക്കറ്റ് നേടി.
Content Highlights- Nz score 181 after losing 3 wickets for six runs