സോഫിയുടെ സെഞ്ച്വറി പോരാട്ടം വിഫലം; വനിതാ ഏകദിന ലോകകപ്പിൽ കിവീസിനെ തോൽപ്പിച്ച് ഓസീസ്

വനിതാ ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഓസ്‌ട്രേലിയ

വനിതാ ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഓസ്‌ട്രേലിയ. 89 റൺസിന്റെ വിജയമാണ് ഓസീസ് നേടിയത്. ഓസീസ് മുന്നോട്ടുവെച്ച 327 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 43.2 ഓവറിൽ 237 റൺസിന് ഓൾ ഔട്ടായി.

സോഫി ഡിവൈന്റെ സെഞ്ച്വറിക്കും കിവികളെ രക്ഷിക്കാനായില്ല. 112 പന്തിൽ 12 ഫോറുകളും മൂന്ന് സിക്സറുകളും അടക്കം താരം 112 റൺസ് നേടി. അമേലിയ കെർ 33 റൺസും നേടി. മറ്റാർക്കും കാര്യമായി തിളങ്ങാനായില്ല.

നേരത്തെ ആഷ്‌ലി ഗാർഡ്നറിന്റെ സെഞ്ച്വറി മികവാണ് ഒരു ഘട്ടത്തിൽ 128 ന് 5 എന്ന നിലയിൽ തകർന്ന ഓസീസിന് തിരിച്ചുവരവ് ഒരുക്കിയത്. 83 പന്തിൽ 16 ഫോറുകളും ഒരു സിക്‌സറും അടക്കം 115 റൺസാണ് ആഷ്‌ലി നേടിയത്.

ഏഴ് തവണ ചാമ്പ്യന്മാരായ ടീമിനായി ഓപ്പണർ ലിച്ച്ഫീൽഡ് 45 റൺസും 9-ാം നമ്പർ ബാറ്റർ കിം ഗാർത്ത് നിന്ന് 38 റൺസും എലീസ് പേറി 33 റൺസും നേടി. കിവികൾക്കായി ലിയ തഹുഹുവും ജെസ് കെറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഓസീസിനായി അന്നാബെല്ലും സോഫിയും മൂന്ന് വിക്കറ്റ് വീതം നേടി.

Content Highlights- new zealand cricket vs australia women worldcup

To advertise here,contact us