വനിതാ ക്രിക്കറ്റ് ഏകദിന ലോകകപ്പിന് ഇന്നി തുടക്കം. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പിൽ ശ്രീലങ്കയും ഇന്ത്യയുമാണ് ആദ്യ മത്സരത്തിൽ കളിക്കുക. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. വനിതാ ലോകകപ്പിലെ പതിമൂന്നാം എഡിഷനിൽ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ഇന്ത്യയും ശ്രീലങ്കയും കൂടാതെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്താൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ടൂർണമെന്റിലുള്ളത്. ലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ് പാകിസ്താന്റെ മത്സരങ്ങളെല്ലാം. ശ്രീലങ്കയുടെയും ചില മത്സരങ്ങളടക്കം കൊളംബോയിൽ 11 കളിയുണ്ട്.
ആകെ 31 മത്സരങ്ങളുള്ള ലോകകപ്പിൽ ഗുവാഹത്തിക്ക് പുറമെ ഇൻഡോർ, വിശാഖപട്ടണം, നവി മുംബൈ എന്നിവങ്ങളിലാണ് ഇന്ത്യ വേദികളൊരുക്കുന്നത്. നവി മുംെൈബയിൽ നവംബർ രണ്ടിനാണ് ഫൈനൽ നടക്കുക. പാകിസ്താൻ ഫൈനൽ പ്രവേശനം നടത്തിയാൽ വേദി കൊളംബോയിലേക്ക് മാറ്റും. ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യൻമാർ.
ലോകകപ്പിന്റെ ചരിത്രത്തിൽ ഏഴ് തവണയാണ് ഓസീസ് വിജയിച്ചതെങ്കിൽ നാല് തവണ ഇംഗ്ലണ്ടും ഒരു തവണ ന്യൂസിലാൻഡും ജേതാക്കളായി. കന്നി കിരീടം തേടിയാണ് ഇന്ത്യൻ ടീം സ്വന്തം മണ്ണിൽ കളത്തിലിറങ്ങുന്നത്.
ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), പ്രതീക റാവൽ, ഹർലിൻ ഡിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂർ, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധ യാദവ്, ശ്രീ ചരണി, യസ്തിക ഭാട്ടിയ, ശ്രീ ചരണി (വിക്കറ്റ് കീപ്പർ), സ്നേഹ് റാണ.
Contetn Highligjhts- Womens Odi World Cup will Start Today as India vs Sl face of