
അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം ക്രിസ് വോക്സ്. 15 വര്ഷത്തെ ക്രിക്കറ്റ് കരിയറിനാണ് 36കാരനായ താരം വിരാമം കുറിച്ചത്. ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് സ്ക്വാഡില് നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷമാണ് വോക്സിന്റെ അപ്രതീക്ഷിത തീരുമാനം.
വലംകയ്യന് സീമര് ക്രിക്കറ്റില് നിന്ന് പടിയിറങ്ങുന്നെന്ന് തിങ്കളാഴ്ച ഇംഗ്ലണ്ട് ആന്ഡ് വെയില്സ് ക്രിക്കറ്റ് ബോര്ഡ് (ഇസിബി) സോഷ്യല് മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. 'പതിനഞ്ച് വര്ഷം നീണ്ട ആത്മാര്ത്ഥമായ കരിയറിന് ശേഷമുള്ള അന്താരാഷ്ട്ര വിരമിക്കലിന് എല്ലാ ആശംസകളും നേരുന്നു, വിസ്,' ഇസിബി സോഷ്യല് മീഡിയയില് കുറിച്ചു.
സെപ്റ്റംബര് 21 മുതല് ആരംഭിക്കുന്ന ആഷസ് പര്യടനത്തില് ഇംഗ്ലണ്ട് ടീമില് വോക്സിന് ഇടംലഭിച്ചിരുന്നില്ല. ഇന്ത്യയ്ക്കെതിരെ കഴിഞ്ഞ ആന്ഡേഴ്സന്- ടെണ്ടുല്ക്കര് ട്രോഫിയില് താരത്തിന് തോളിന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ആഷസിനുള്ള ഇംഗ്ലണ്ട് സ്ക്വാഡില് നിന്ന് വോക്സ് പുറത്തായത്.
Content Highlights: Chris Woakes announces retirement from international cricket