ഏഷ്യാ കപ്പ് കലാശപ്പോരില് ഇന്ത്യയ്ക്കെതിരെ ബാറ്റുചെയ്യുകയാണ് പാകിസ്താന്. ടോസ് നേടിയ ഇന്ത്യന് ക്യാപ്റ്റന് സൂര്യകുമാര് യാദവ് ഫീല്ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസിന് ശേഷം ഇന്ത്യന് ക്യാപ്റ്റന് സൂര്യകുമാര് യാദവും പാക് ക്യാപ്റ്റന് സല്മാന് അലി ആഗയും തമ്മില് ഹസ്തദാനം ചെയ്തിരുന്നില്ല. ഇപ്പോഴിതാ ടോസിനിടെ നടന്ന മറ്റു അസാധാരണ സംഭവങ്ങളാണ് സോഷ്യല് മീഡിയയില് ചര്ച്ചയാവുന്നത്.
ടോസിന് ശേഷം ഇരുക്യാപ്റ്റന്മാരും രണ്ട് ബ്രോഡ്കാസ്റ്റര്മാരോടാണ് കാര്യങ്ങള് വിശദീകരിച്ചത്. ടോസ് നേടിയ സൂര്യകുമാര് യാദവ് ഇന്ത്യയുടെ മുന് താരവും കമന്റേറ്ററുമായ രവി ശാസ്ത്രിയോട് സംസാരിച്ചപ്പോള് പാക് ക്യാപ്റ്റനോട് സംസാരിച്ചത് പാകിസ്താന്റെ മുന് ഫാസ്റ്റ് ബോളര് വഖാര് യൂനിസിനോടായിരുന്നു.
After the toss,Ravi Shastri had a word with the Indian captain Suryakumar Yadav, while Waqar Younis had a word with the Pakistan captain Salman Ali Agha 👀📸: ACC #INDvPAK #Finals #T20 #AsiaCup2025 #Insidesport #CricketTwitter pic.twitter.com/FmpOmc4Pv8
പതിവിന് വിപരീതമായാണ് ക്യാപ്റ്റന്മാരോട് സംസാരിക്കാന് രണ്ട് ബ്രോഡ്കാസ്റ്റര്മാരെ നിയോഗിക്കുന്നത്. പാകിസ്താന് ക്രിക്കറ്റ് ബോര്ഡിന്റെ (പിസിബി) തലവന് കൂടിയായ മൊഹ്സിന് നഖ്വിയുടെ നേതൃത്വത്തിലുള്ള ഏഷ്യന് ക്രിക്കറ്റ് കൗണ്സിലിന്റെ (എസിസി) ഉപദേശത്തെത്തുടര്ന്ന് ഞായറാഴ്ച ടോസിന് വേണ്ടി രണ്ട് വ്യത്യസ്ത ബ്രോഡ്കാസ്റ്റര്മാരെ നിയോഗിച്ചു എന്നാണ് റിപ്പോര്ട്ട്.
Content Highlights: Suryakumar Yadav, Salman Agha spoke to different commentators at Asia Cup final toss